മുട്ട എല്ലാവർക്കും ഇഷ്ടമാണ്. നിരവധി പോഷക ഗുണങ്ങൾ ഉള്ള ഒന്നാണ് മുട്ട. ദിവസം ഒന്നുലധികം മുട്ട കഴിക്കുന്നവരും ഉണ്ട്. എന്നാൽ മുട്ടത്തോട് നിങ്ങൾ എന്താ ചെയ്യുക? വലിച്ചെറിയും ആയിരിക്കും അല്ലേ ? എന്നാൽ അങ്ങനെ ചെയ്യരുത്. അതിൽ അടങ്ങിയിരിക്കുന്നതൊക്കെ അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും. 95 ശതമാനം കാൽസ്യം കാർബണേറ്റും 0.3 ശതമാനം ഫോസ്ഫറസും അത്രതന്നെ അളവിൽ മഗ്നീഷ്യവും കൂടാതെ സോഡിയം, പൊട്ടാസ്യം, സിങ്ക്, അയേൺ, കോപ്പർ എന്നിവയും അടങ്ങിയതാണ് മുട്ടത്തോട്
ശരീരത്തിൽ കാത്സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാനായി മുട്ടത്തോടുകൾ ഉണക്കി പൊടിച്ചെടുത്ത് കൊണ്ട് ഏറ്റവും ഫലപ്രദമായ സപ്ലിമെന്റായി ഉപയോഗിക്കാം. കൂടാതെ, മഗ്നീഷ്യം, ഫ്ലൂറൈഡ്, എന്നീ മറ്റ് ധാതുക്കളുടെ മികച്ച ഉറവിടം കൂടിയാണ് മുട്ടത്തോടുകൾ.
സന്ധികളുടെ ആരോഗ്യത്തിനും മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കുമായി മുട്ടത്തോണ്ടിലെ മെംബ്രേയ്ൻ എന്നു വിളിക്കുന്ന ചർമ്മ പാളികൾ സഹായിക്കും. ഇത് മുട്ടത്തോടിനും ഇതിനുള്ളിലെ മാംസത്തിനും ഇടയിലായിരക്കും നിലകൊള്ളുന്നത്.
ഇതിന്റെ ആരോഗ്യ ഗുണങ്ങളെല്ലാം കേട്ട് മുട്ടത്തോടുകൾ വാരിവലിച്ച് തിന്നാൽ നോക്കരുത്. അങ്ങനെ ചെയ്താൽ അത് പലപ്പോഴും, നിങ്ങളെ ശ്വാസം മുട്ടിക്കുകയും വായയിലും മോണകളിലും പരിക്കേൽപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഇവ കഴിക്കുന്നതിന് മുമ്പായി ഇത് ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുണ്ടേത് അത്യാവശ്യമാണ്. നിങ്ങൾക്ക് ഈ പൊടി അരിച്ചെടുത്ത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം, അല്ലെങ്കിൽ ജ്യൂസുകളിലോ വെറും വെള്ളത്തിലോ കലക്കി കുടിക്കാം. വെള്ളത്തിലിട്ട് കുടിക്കുമ്പോൾ ഇത് ആവശ്യമായ അളവിൽ മാത്രം കഴിക്കുക. കൂടുതൽ കഴിക്കുന്നത് വഴി നിങ്ങളുടെ വൃക്കയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. വളരെ മിതമായ അളവിൽ മാത്രം കഴിക്കുക.വിനാഗിരി, നാരങ്ങ, ഓറഞ്ച് ജ്യൂസ് എന്നിവയിലെല്ലാം മുട്ടത്തോടിൻറെ പൊടി ലയിക്കുന്നു.
അന്നന്ന് ഉപയോഗിക്കുന്ന മുട്ടയുടെ തോട് വെയിലത്ത് വെച്ച് ഉണക്കി ഒരു പാത്രത്തിൽ സംഭരിക്കുക. കുറെ ആകുമ്പോൾ അത് മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാത്സ്യത്തിന്റെ ലഭ്യത ഉറപ്പു വരുത്താനും മുട്ടതോടിന്റെ പോടിയെക്കാൾ നല്ല ഒരു വസ്തു വേറെ ഇല്ല. കാരണം ഇത് വളരെ സാവധാനം മാത്രമേ കാത്സ്യം മണ്ണിലോട്ടു വിട്ടുകൊടുക്കുകയുള്ളൂ.
മുട്ടത്തോട് കൊണ്ട് ടൂത്ത്പേസ്റ്റും നമുക്ക് ഉണ്ടാക്കാം. പല്ലിനെ നല്ലതുപോലെ വൃത്തിയാക്കാൻ ഇത് ഏറെ സഹായിക്കുമെന്ന് ഇതുപയോഗിക്കുന്നവർ പറയുന്നു. കാൽക്കപ്പ് പൊടിച്ച മുട്ടത്തോട്, 2 ടീസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, അര ടീസ്പൂൺ കാസ്റ്റിൽ സോപ്പ് കുറച്ച് പെപ്പർമിൻറ് എസൻഷ്യൽ ഓയിൽ തുള്ളികൾ എന്നിവ ചേർത്താണ് പേസ്റ്റ് തയ്യാറാക്കുന്നത്.
CONTENT HIGHLIGHT: toothpaste can be made from eggshell