മോഡലിങിലൂടെയാണ് ആതിര മാധവ് കരിയര്‍ ആരംഭിച്ചത്. കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആതിര പ്രേക്ഷകരുടെ ഇഷ്ടതാരം തന്നെയാണ്. ഇപ്പോഴിതാ തന്റെ ന്യു ഇയർ ആഘോഷങ്ങൾ പനി പിടിച്ച് കുളമായെന്ന് പറയുകയാണ് നടി.
നല്ല പനി ഉള്ളപ്പോഴും ഏറ്റെടുത്ത വർക്ക് പൂർത്തിയാക്കാൻ തയ്യാറാവുകയായിരുന്നു ആതിര മാധവ്. വർക്ക് കുഴപ്പമില്ലാതെ ചെയ്തെങ്കിലും അവസാനം ആയതോടെ നേരെ ആശുപത്രിയിൽ പോകേണ്ടി വന്നു. നെബുലൈസെഷൻ എടുത്ത് തിരികെ വീട്ടിൽ വന്നതോടെ വീണ്ടും രോഗം വഷളായി. പിന്നീട് ഡോക്ടറെ കണ്ടപ്പോഴാണ് ന്യുമോണിയ ആയെന്ന് അറിയുന്നത്. ആശുപത്രിയിൽ കിടക്കാനുള്ള മടി കൊണ്ട് മെഡിസിൻ വാങ്ങി വീട്ടിലെത്തി റസ്റ്റ് ചെയ്യുകയാണെന്നും നടി പറയുന്നു. വയ്യെങ്കിൽ റെസ്റ്റ് എടുക്കണമെന്നും താരം തന്റെ ആരാധകരെ ഓർമിപ്പിക്കുന്നുണ്ട്.
View this post on Instagram
സോഷ്യൽ മീഡിയയിൽ സജീവമായ താരം നിലവിൽ മാനത്തെ കൊട്ടാരം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ലൊക്കേഷൻ വിശേഷങ്ങളും തരങ്ങൾക്കൊപ്പമുള്ള റീലുമെല്ലാം പലപ്പോഴായി നടി പങ്കുവെക്കാറുമുണ്ട്.
STORY HIGHLIGHT: athira madhav hot cold new year celebration gone mess