ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്, ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും വളരെ പ്രധാനമാണ്. എന്നിരുന്നാലും, കൃത്യമായ വ്യായാമവും കൃത്യസമയത്ത് ഭക്ഷണം കഴിച്ചും മാത്രമേ ഒരാൾക്ക് ആരോഗ്യം നിലനിർത്താൻ കഴിയൂ. ആരോഗ്യത്തിന് സഹായകമായ ശീലങ്ങള്‍ പലതുമുണ്ട്. ഇതില്‍ പലതും നാം പൊതുവേ വെറുംവയറ്റില്‍ രാവിലെ എഴുന്നേറ്റയുടന്‍ ചെയ്യുന്നതാണ്. ഇത്തരത്തില്‍ പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള ഒന്നാണ് വെറും വയറ്റിലെ വെളളം കുടി എന്നത്. ഇതിനെ നമ്മുടെ ഒരു ദിവസം തുടങ്ങാന്‍ സാധിയ്ക്കുന്ന ഏറ്റവും ആരോഗ്യകരമായ ശീലമാണെന്നു വേണം പറയാൻ.
ജലത്തിന്റെ അഭാവം ശരീരത്തിൽ പല രോഗങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇളം ചൂട് വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇനി ഈ ഇളം ചൂടു വെള്ളത്തിൽ ഒരു നാരങ്ങ കൂടി പിഴിഞ്ഞാൽ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മികച്ചതാക്കുകയും ചെയ്യുന്നു.
മലബന്ധം പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ചായ, കാപ്പി ശീലങ്ങള്‍ക്കു മുന്നേ ഒന്നോ രണ്ടോ ഗ്ലാസ് ചൂടുവെളളം കുടിയ്ക്കുക എന്നത്. ഇത് കുടല്‍ ആരോഗ്യത്തെ സഹായിച്ചാണ് ഈ ഗുണം നല്‍കുന്നത്. മലബന്ധത്തിന്റെ സാധാരണ കാരണങ്ങളിലൊന്നാണ് നിർജ്ജലീകരണം. ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നിങ്ങളുടെ കുടല്‍ ചലനത്തെ സഹായിക്കുന്നു. അത് സംഭവിക്കുമ്പോൾ, നിങ്ങളുടെ കുടലിലെ ഭക്ഷണ മാലിന്യങ്ങൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് എളുപ്പത്തിൽ പുറത്തുപോകും.
മാത്രമല്ല ഇത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കും. ഇടയ്ക്കിടെയുള്ള അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ രീതിയിൽ ഇളം ചൂടുള്ള വെള്ളം ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി പ്രവർത്തിക്കുന്നു.
ചര്‍മരാരോഗ്യത്തിനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ദ്ധനയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിലൂടെയാണ് ഇത് സാധിയ്ക്കുന്നത്. ടോക്‌സിനുകളാണ് ചര്‍മ, ശരീര ആരോഗ്യത്തെ പ്രധാനമായും ബാധിയ്ക്കുന്നത്. ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും ഇതേറെ നല്ലതാണ്. തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉളളവര്‍ ഈ രീതി പിന്‍തുടരുന്നത് ഗുണം നല്‍കും. നിർജ്ജലീകരണം തലവേദനയുടെ മൂലകാരണമാണ്. ഇനി ഒട്ടും താമസിക്കാതെ ഉണർന്നയുടെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കിക്കോളൂ.