മ്യാന്‍മറില്‍ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളി രാവിലെ 10.02 ന് 127 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം ചിലിയിലെ കാലാമയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യന്‍- മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇതുവരെ, ഭൂചലനത്തില്‍ ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സെന്റര്‍ നാഷണല്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.