Food

ഓംലെറ്റിനുള്ളില്‍ നൂഡില്‍സ് നിറച്ച് കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്

ഓംലെറ്റിനുള്ളില്‍ നൂഡില്‍സ് നിറച്ച് കഴിച്ചിട്ടുണ്ടോ, കിടിലൻ സ്വാദാണ്. ഒരുതവണ എങ്കിലും ഇത് തയ്യാറാക്കിനോക്കൂ.

ആവശ്യമായ ചേരുവകള്‍

  • നൂഡില്‍സ് – 75 ഗ്രാം
  • ടേസ്റ്റ് മേക്കര്‍ പൗഡര്‍ – 2 ടേബിള്‍സ്പൂണ്‍
  • മുട്ട – 3
  • പച്ചമുളക് – 2
  • സവാള – 1 ചെറുത്
  • കാപ്‌സിക്കം – 1 ചെറുത്
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – 1/2 കപ്പ്
  • ബട്ടര്‍ – 2 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ മൂന്ന് മുട്ട പൊട്ടിച്ച് ഒഴിച്ച ശേഷം ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്, ഒരു ചെറിയ കാപ്‌സിക്കം ചെറുതായി അരിഞ്ഞത്, അരക്കപ്പ് മല്ലിയില അരിഞ്ഞത് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്ത് എടുത്ത മാറ്റി വയ്ക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ചൂടാകുമ്പോള്‍ 75 ഗ്രാം നൂഡില്‍സ് പൊട്ടിച്ചു ഇട്ട് കൊടുക്കാം. ഇതിലേക്ക് ടേസ്റ്റ് മേക്കര്‍ പൗഡര്‍ ചേര്‍ത്ത് 5 മിനിറ്റ് വേവിച്ചു മാറ്റിവയ്ക്കാം. ഇനി മറ്റൊരു ഫ്രൈയിങ് പാനിലേക്ക് 2 ടേബിള്‍സ്പൂണ്‍ ബട്ടര്‍ ഇട്ട് അതിലേക്ക് നേരത്തെ ബീറ്റ് ചെയ്ത് മാറ്റി വച്ച മുട്ട ഒഴിച്ച് ഓംലെറ്റാക്കാം. ഇതിന്റെ മുകളില്‍ തയാറാക്കി വച്ച നൂഡില്‍സ് നിരത്തി കൊടുക്കാം. ഇനി ഒരു ഭാഗത്തു നിന്ന് മടക്കി എടുക്കാം. നൂഡില്‍സ് ഓംലെറ്റ് തയാര്‍.