Beauty Tips

അധികം പണച്ചെലവില്ലാതെ ഹൈഡ്ര ഫേഷ്യല്‍ ഇനി വീട്ടില്‍ ചെയ്യാം | how to do hydra facial at home

ഹൈലോറൂണിക് ആസിഡാണ് ഹൈഡ്ര ഫേഷ്യലിന്റെ പ്രധാന ഘടകം

എത്ര പണം മുടക്കിയാലും ചർമ്മ സംരക്ഷണത്തിനായി എന്തും ചെയ്യാനാണ് ആളുകൾ തിരക്ക് കൂട്ടുന്നത്. പലരും വീട്ടിൽ പല വഴികൾ ശ്രമിക്കുമ്പോൾ മറ്റുപലർ ബ്യൂട്ടീഷൻമാരുടെ അടുക്കലേക്ക് ആകും ഓടുക. അവര് പറയുന്ന ഫേഷ്യൽ, അതിപ്പോൾ എത്ര വിലയുള്ളതാണെങ്കിലും ചെയ്യാൻ ആളുകൾക്ക് മടിയുണ്ടാവില്ല. പലതരത്തിലുള്ള ഫേഷ്യലുകൾ ഇന്ന് നിലവിലുണ്ട്. പലതും ഒരു സാധാരണക്കാരനെ കൊണ്ട് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. അതിലൊന്നാണ് ഹൈഡ്ര ഫേഷ്യൽ. നല്ല പണച്ചെലവ് ഉള്ളതുകൊണ്ട് തന്നെ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും പലരും അത് ചെയ്യാറില്ല. എന്നാൽ ഹൈഡ്ര ഫേഷ്യൽ ഇനി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കും. അതും നാച്ചുറൽ ആയിട്ടുള്ള വിഭവങ്ങൾ ഉപയോഗിച്ച് തന്നെ.

സാധാരണയായി ഹൈലോറൂണിക് ആസിഡാണ് ഹൈഡ്ര ഫേഷ്യലിന്റെ പ്രധാന ഘടകം. ഇത് നമ്മുടെ ശരീരം തന്നെ സാധാരണ ഗതിയില്‍ ഉല്‍പാദിപ്പിയ്ക്കുന്നുണ്ട്. ഇത് കോശങ്ങളും മറ്റും ഉല്‍പാദിപ്പിയ്ക്കുന്നുണ്ട. ഇതിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളും ഉണ്ട്. ഇതിന് നാല് സ്റ്റെപ്പുകളുണ്ട്. ആദ്യത്തേത് ക്ലെന്‍സിംഗ്, എക്‌സ്‌ഫോളിയേഷന്‍, നറിഷിംഗ്, ഓവറോള്‍ പ്രൊട്ടക്ഷന്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

ഇതിന് ആദ്യം ക്ലെന്‍സിംഗ് ചെയ്യണം. മുഖം വൃത്തിയാക്കിയ ശേഷം പച്ചപ്പാല്‍ മുഖത്ത് പുരട്ടി മസാജ് ചെയ്യാം. മൂന്ന് ടേബിള്‍സ്പൂണ്‍ പാലില്‍ ഒരു ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ കൂടി ചേര്‍ത്തിളക്കി കോട്ടന്‍ കൊണ്ട് മുഖത്തും കഴുത്തിയും പുരട്ടിക്കൊടുക്കാം. ഇത് രണ്ടു മൂന്നു തവണ മാറി മാറി തുടച്ച് ചെയ്യുക. അടുത്തത് സ്‌ക്രബിംഗ് ആണ്. ഇതിന് വേണ്ടത് അരിപ്പൊടിയാണ് വേണ്ടത്. അരിപ്പൊടി ചെറിയ തരികളുള്ളത് ഉപയോഗിയ്ക്കുക. അതേ സമയം മൃദുവായത് വേണം. ഒരു സ്പൂണ്‍ എടുക്കാം. ഇതില്‍ തേന്‍ കൂടി ചേര്‍ത്ത് മുഖത്ത് പതുക്കെ സ്‌ക്രബ് ചെയ്യാം. നെറ്റി, മൂക്കിന്റെ വശങ്ങള്‍, താടി എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി ചെയ്യേണ്ടത്.

വരണ്ട ചര്‍മത്തിന് തേനിന് പകരം തൈര് എടുക്കാം. ഇത് മുഖത്ത് മസാജ് ചെയ്ത് 5 മിനിറ്റ് കഴിയുമ്പോള്‍ തണുത്ത വെളളത്തില്‍ കോട്ടന്‍ മുക്കി ഇത് തുടച്ചെടുക്കുക. കഴുകുകയല്ല വേണ്ടത് അടുത്ത സ്‌റ്റെപ്പിനായി കുക്കുമ്പര്‍ അരച്ചെടുക്കണം. ഇതിലേക്ക് അല്‍പം ഗ്ലിസറിന്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്താം. ഇത് മുഖത്ത് നല്ലതുപോലെ മസാജ് ചെയ്ത് പുരട്ടാം. ഇത് അല്‍പനേരം മസാജ് ചെയ്യാം. അത് 5 മിനിറ്റ് ചെയ്യാം. ഇത് തുടച്ചെടുക്കാം. ഇതിന് ശേഷം ഐസ്‌ക്യൂബ് മുഖത്ത് പുരട്ടാം. ഇത്തരത്തില്‍ തയ്യാറാക്കുന്ന ഐസ്‌ക്യൂബ് വീട്ടില്‍ തയ്യാറാക്കാം. ഇതിനായി കറ്റാര്‍വാഴ ജെല്‍, ഇതിലേക്ക് ഒരു കഷ്ണം കുക്കുമ്പര്‍ എന്നിവ അരച്ച് നേരത്തെ ഐസ്‌ക്യൂബാക്കി തയ്യാറാക്കാം. ഈ ഐസ്‌ക്യൂബ് മുഖത്ത് പുരട്ടാം. ഇതു പിന്നീട് തുടച്ചെടുക്കാം.

പിന്നീട് മുഖത്ത് ഒരു പായ്ക്കിടാം. ഇതിന് മുള്‍ത്താണി മിട്ടി ഉപയോഗിയ്ക്കാം. ഇത് ചര്‍മത്തിന് തിളക്കം നല്‍കും. ഇതില്‍ ഗ്ലിസറിന്‍ ചേര്‍ക്കാം. ഇത് മുഖത്ത് എല്ലായിടത്തും പുരട്ടി വയ്ക്കാം. മസാജ് ചെയ്യരുത്. 10 മിനിറ്റ് ശേഷം മുഖം കഴുകുകയോ മുഖം തുടയ്ക്കുകയോ ആകാം. ഇത് ആഴ്ചയില്‍ ഒരു ദിവസം ചെയ്യുന്നത് തന്നെ ഏറെ ഗുണം നല്‍കും. മുഖത്തിന് ചെറുപ്പവും തിളക്കവും നല്‍കും.

CONTENT HIGHLIGHT: how to do hydra facial at home