സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നവർ നിരവധിയാണ് അതിൽ തന്നെ ഏറ്റവും കൂടുതൽ ആളുകളും യൂട്യൂബ് ആണ് തിരഞ്ഞെടുക്കുന്നത് യൂട്യൂബിലൂടെ വലിയ രീതിയിൽ പണം സമ്പാദിക്കുന്ന നിരവധി ആളുകളുണ്ട് എന്നാൽ ഒരുപാട് പണം മുടക്കിയിട്ടും യൂട്യൂബിൽ ഒന്നും നേടാൻ സാധിക്കാത്ത ആളുകളുമുണ്ട് അത്തരത്തിലുള്ള ഒരു വ്യക്തിയെ കുറിച്ചാണ് പറയാൻ പോകുന്നത് യൂട്യൂബിൽ നിന്നും നല്ല വരുമാനം ലഭിക്കും എന്ന പ്രതീക്ഷയിൽ വലിയൊരു തുക ഇല്ലാതാക്കിയ വ്യക്തിയാണ് ഇത്
8 ലക്ഷം രൂപ മുടക്കിയാണ് യൂട്യൂബ് ചാനൽ ഈ പെൺകുട്ടി തുടങ്ങിയത്. നളിനിസ് കിച്ചൻ റെസിപ്പി എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായിരുന്നു നളിനി ഉനാഗർ മൂന്നുവർഷം മുൻപാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത് അടുക്കള സംവിധാനങ്ങളും ക്യാമറയും ലൈറ്റ് മറ്റ് സൗകര്യങ്ങളും ഒക്കെ ഒരുക്കിയത് 8 ലക്ഷം രൂപയോളം ചിലവാക്കിയാണ് മൂന്നുവർഷം കൊണ്ട് 250ലേറെ വീഡിയോകളും ഉണ്ടാക്കി എന്നാൽ ഒരു രൂപ പോലും ഈ പെൺകുട്ടിക്ക് വരുമാനം ലഭിച്ചില്ല ഇതോടെ വീഡിയോകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് നളിനി ട്വീറ്റ് ചെയ്യുകയാണ് ചെയ്തത്
യൂട്യൂബ് ചാനലിലെ എല്ലാ വീഡിയോകളും നീക്കം ചെയ്യുകയും ചെയ്തു ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിജയിക്കണമെങ്കിൽ കുറച്ച് ഭാഗ്യം കൂടി വേണമെന്നും പ്രധാന വരുമാനമായി ഒരിക്കലും യൂട്യൂബിനെ കാണാൻ ആവില്ല എന്നുമാണ് നളിനി കൂട്ടിച്ചേർത്തത്. യൂട്യൂബ് ചാനലിലെ വീഡിയോകൾ നീക്കം ചെയ്തതും ശ്രദ്ധ നേടി. മൂന്നു വർഷത്തോളം ഹാർഡ് വർക്ക് ചെയ്തിട്ടും പ്രതീക്ഷിച്ച രീതിയിലുള്ള ഒരു വിജയം നളിനിക്ക് സ്വന്തമാക്കാൻ സാധിച്ചില്ല
story highlight; nalini’s kitchen