ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനായി ചില മനുഷ്യര്‍ സ്വന്തം ജീവന് പോലും അപകടത്തില്‍ ആക്കാറുണ്ട്. അത്തരത്തിൽ അപകടകരമായ പ്രവര്‍ത്തികളിലൂടെ ആളുകളെ അദ്ഭുതപ്പെടുത്തുന്ന വ്യക്തിയാണ് തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ ക്രാന്തി കുമാര്‍ പണികേര. നാട്ടുകാര്‍ ക്രാന്തി കുമാര്‍ പണികേരയെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ‘ഡ്രില്‍-മാന്‍.’ ഇത്തവണ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡ്രില്‍-മാന്‍ എന്ന ക്രാന്തി കുമാര്‍ പണികേര.
കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ബ്ലേഡുകള് നാവ് ഉപയോഗിച്ച് നിര്‍ത്തിയാണ് ക്രാന്തി കുമാര്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ള ക്രാന്തി കുമാറിന്റെ വീഡിയോ ഇതിനോടകം വൈറലാണ്. ‘നാവ് ഉപയോഗിച്ച് ഒരുമിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബ്ലേഡുകള് നിര്‍ത്തുന്ന ഡ്രില്‍-മാന്‍ ക്രാന്തി കുമാര്‍ പണികേര’ എന്നാണ് വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ പറയുന്നത്. ഒരു മിനിറ്റിനുള്ളില്‍ 57 ഇലക്ട്രിക് ഫാനുകളുടെ ബ്ലേഡുകളാണ് ക്രാന്തി കുമാര്‍ തന്റെ നാവുപയോഗിച്ച് നിര്‍ത്തിയത്. 60 മില്യണ്‍ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
View this post on Instagram
സമ്മിശ്രപ്രതികരണങ്ങളാണ് ക്രാന്തി കുമാറിന്റെ പ്രവര്‍ത്തിക്ക് കാഴ്ചക്കാരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. എന്നാൽ തന്നെപ്പോലെ ചെറിയ ഗ്രാമത്തില്‍നിന്നും വരുന്ന ഒരു സാധാരണക്കാരന് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുക എന്നത് സ്വപ്നതുല്യമാണ് എന്നാണ് ക്രാന്തി കുമാറിന്റെ പ്രതികരണം.
STORY HIGHLIGHT : kranthi the drill man wins guinness world record