മാമ്പഴവും ചൗവരിയും ചേർന്ന രുചികരമായ മാംഗോ സാഗോ (ഖീർ) രുചി പരിചയപ്പെടാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ.
ചേരുവകൾ
- മാങ്ങ പഴുത്തത് – 3 എണ്ണം
- ചൗവരി – 200 ഗ്രാം
- പാൽ – 1 ലിറ്റർ
- പഞ്ചസാര – 4 ടേബിൾ സ്പൂൺ
- കണ്ടെൻസ്ഡ് മിൽക്ക് – 500 ഗ്രാം
തയ്യാറാക്കുന്ന വിധം
ചൗവ്വരി 6-7 മണിക്കൂർ കുതിർത്ത് വെക്കുക. കുതിർന്ന ശേഷം കഴുകി എടുക്കുക. ഒരു പാനിൽ വെള്ളം ഒഴിച്ച് ചൗവരി നന്നായി വേവിക്കുക. വെന്തു കഴിഞ്ഞ ശേഷം വെള്ളം വാലാൻ വെയ്ക്കുക. ശേഷം പാലിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ചു വെച്ച ചൗവരി ചേർത്തി 10 മിനിട്ട് തിളപ്പിച്ച് തണുപ്പിച്ചെടുക്കുക.
മിക്സറിൽ 2 മാങ്ങയും കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തണുപ്പിച്ചു വച്ച പാലിൽ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. 2-3 മണിക്കൂർ ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം, ഫ്രീസറിൽ വച്ചിരിക്കുന്ന മാങ്ങാ കഷ്ണങ്ങൾ ചേർത്ത് കഴിക്കാവുന്നതാണ്.
STORY HIGHLIGHT : mango sago kheer payasam