എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ള ഒന്നാണ് ബ്രഡും ജാമും. വളരെ ഹെൽത്തിയായൊരു ജാം വീട്ടിൽ തന്നെ തയ്യാറാക്കിയെടുത്താലോ. കുട്ടികൾക്ക് ഇത് ധൈര്യമായി തന്നെ കൊടുക്കാം.
ചേരുവകൾ
- ആപ്പിൾ – ¼ കഷണം
- കറുത്ത മുന്തിരി (കുരു ഇല്ലാത്തത്) – 400 ഗ്രാം
- തേൻ – ½ കപ്പ്
- നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
തയ്യാറാക്കുന്ന വിധം
ആപ്പിൾ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക ഇത് ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇതൊരു പാനിലേക്ക് മാറ്റുക. ശേഷം മുന്തിരിയിൽ നിന്ന് നാലോ അഞ്ചോ മുന്തിരി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റിവയ്ക്കു. ബാക്കിയുള്ള മുന്തിരി ഒരു ബ്ലെൻഡറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ഇതും അതേ ആപ്പിൾ അരച്ചെടുത്ത പാനിലേക്ക് പകർത്തുക.
തീ കത്തിച്ച് ഇത് നന്നായി യോജിപ്പിക്കുക. 5 മിനിറ്റ് നേരം നന്നായി ഇളക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന തേൻ ചേർക്കുക. മീഡിയം തീയിൽ ചെറുതായി കുറുകിവരുമ്പോൾ ഇതിലേക്കു നാരങ്ങാനീര് ചേർക്കുക. ഇതും നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലോട്ട് നേരത്തെ മുറിച്ച് മാറ്റി വച്ചിരിക്കുന്ന മുന്തിരി കഷണങ്ങൾ കൂടെ ചേർത്ത് യോജിപ്പിച്ച് കഷ്ണങ്ങൾ ഉടച്ചെടുക്കുക. നന്നായി കുറുക്കി എടുക്കുക. ജാം നന്നായി തണുത്തു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മൂടി വയ്ക്കുക.
STORY HIGHLIGHT : home made grape jam