Agriculture

‘വാഴ’യെന്ന് വിളിച്ച് പരിഹസിക്കേണ്ട , ലാഭം കൊയ്യാൻ വാഴ കൃഷി ബെസ്റ്റാണ് മക്കളേ… കൃഷി രീതി ഇങ്ങനെ

ലാഭം കൊയ്യാൻ എന്ത് ബിസിനസ് രീതിയും ചെയ്യാൻ തയ്യാറാണ് നമ്മൾ. എന്നാൽ കൃഷിയിലേക്ക് കടക്കുന്നതാണ് ഉത്തമം. വാഴ കൃഷി കൃത്യമായ രീതിയിൽ പരിപാലിച്ച് ശ്രദ്ധയോടെ ചെയ്താൽ വലിയ ലാഭം നേടാൻ കഴിയും. എന്നാൽ പരമാവധി ആദായം ലഭിക്കാൻ പരമാവധി കുലകൾ ഉണ്ടായാൽ മാത്രമേ ലാഭം സാധ്യമാകൂ. അതുകൊണ്ടുതന്നെ എല്ലാ കർഷകർക്കും ആദായം ഒരുക്കി തരാൻ കഴിയുന്ന രീതിയാണ് ത്രീ ഇൻ വൺ നടീൽ രീതി. ഈ സമ്പ്രദായത്തിൽ ഒരു കുഴിയിൽ മൂന്ന് കന്നുകൾ വരെ നമുക്ക് കൃഷി ചെയ്യാം.

അത്തരത്തിൽ ഒരു കുഴിയിൽ മൂന്ന് വാഴക്കന്നുകൾ വെക്കുമ്പോൾ ഇവ ഒരേ സമയത്തുതന്നെ വിളഞ്ഞ് പാകമാകുന്നു. കേരളത്തിൽ പലയിടങ്ങളിലും ഈ സമ്പ്രദായം നല്ല രീതിയിൽ നടപ്പിലാക്കുന്നുണ്ട്. എങ്ങനെയാണ് ഈ രീതി എന്ന് നോക്കാം.

ഒന്നരയടി വീതിയും താഴ്ചയുമുള്ള കുഴികൾ ആദ്യമേ തന്നെ എടുക്കണം. ഇതിലേക്ക് ഏകദേശം ഒരേ വലുപ്പവും തൂക്കവും ഉള്ള മൂന്ന് വാഴ വിത്തുകൾ നടാം. വിത്തുകൾ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വിത്തുകൾക്ക് തള്ളവാഴയുമായി ബന്ധമുണ്ടായിരുന്നതിന്റെ മുറിപ്പാട് കുഴിയുടെ നടുവിലേക്ക് വരത്തക്കവിധം വേണം നടാൻ. നട്ടു കഴിഞ്ഞ് രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളില്‍ 2 തുല്യ തവണകളായി ജൈവ വളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്. ജലസേചനം വേനല്‍മാസങ്ങളില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കണംനല്ല നീര്‍വാര്ചച്ച ഉറപ്പാക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം.മണ്ണിന്‍റെ സ്വഭാവം അനുസരിച്ച് ഓരോ വിളക്കാലത്തും 6 മുതല്‍ 10 തവണ ജലസേചനം നടത്തേണ്ടതാണ്.

വാഴയുമായി വിത്ത് ബന്ധം സ്ഥാപിച്ചിരിക്കുന്ന ഭാഗത്തിന്റെ എതിർവശത്തേക്ക് ആയിരിക്കും കുല വരുന്നത്. ഇത്തരത്തിൽ വാഴ നടുമ്പോൾ ഏകദേശം ഇവ ഒരു സമയത്ത് തന്നെ പാകമാകും. കുലകൾ വിരിഞ്ഞിറങ്ങുന്നത് വിപരീതദിശയിലും ആയിരിക്കും. ഈ രീതിയുടെ മറ്റൊരു പ്രത്യേകത ഒരു വാഴക്ക് ഒരു താങ്ങുകാൽ എന്ന രീതി വേണ്ട. ഏറെക്കുറെ ത്രികോണാകൃതിയിൽ പുറത്തേക്ക് വളർന്നുനിൽക്കുന്ന വാഴകളെ തമ്മിൽ ബലമായി കൂട്ടിക്കെട്ടിയാൽ മാത്രം മതി. സാധാരണ വാഴ കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന അധികച്ചെലവ് ഇവിടെ ഉണ്ടാകുന്നില്ല.

ഒരു വാഴക്ക് വരുന്ന ചെലവിന്റെ നാലിലൊന്ന് ഭാഗം മാത്രം മതി ഈ രീതി നടപ്പിലാക്കുമ്പോൾ. ഇതൊരു നൂതന രീതി ഒന്നുമല്ല. കാലങ്ങളായി നമ്മുടെ നാട്ടിൽ അനുവർത്തിച്ചു പോകുന്ന പരമ്പരാഗത സമ്പ്രദായമാണ്. കേര­ള­ത്തില്‍ കൃഷി­ചെ­യ്യുന്ന നേന്ത്രന്‍ ഇന­ങ്ങള്‍ വിള­വെ­ടു­ക്കാന്‍ 10 മാസമേ ആവ­ശ്യ­മു­ള്ളു. കുല പാകമായാൽ ആദ്യ പടലയുടെ 20­-25 സെ.മി മുക­ളി­ലാ­വണം മുറി­ക്കേ­ണ്ട­ത്‌. മുറിച്ച ഭാഗം മണ്ണില്‍ മുട്ടാതെ
ശ്രദ്ധി­ക്കണം. കുല മുറി­ച്ചെ­ടു­ത്താല്‍ 20­-25­സെ.മി ഉയ­ര­ത്തില്‍ വാഴ­ത്തട നിര്‍ത്ത­ണം. ഇതിനെ മുട്ടോ­ക്കിങ്ങ്‌ എന്നാണ്‌ പറ­യു­ക. ഇങ്ങിനെ നിര്‍ത്തുന്ന വാഴ­യില്‍ നിന്നും ഭക്ഷണ പോഷ­ണ­ങ്ങള്‍ ചെറു­തൈ­ക­ളി­ലേക്ക്‌ കുറ­ച്ചു­കാലം കൂടി വ്യാപിച്ചു കൊണ്ടി­രി­ക്കും എന്ന്‌ പരീ­ക്ഷ­ണ­ങ്ങള്‍ കാണി­ക്കു­ന്നു.