വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊലപാതകം തന്നെയെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ. വെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും ഇപി രൂക്ഷഭാഷയിൽ ചോദിച്ചു. വെട്ടിന്റെ കണക്ക് നോക്കി സിദ്ധാന്തം എഴുതാനാണ് പലർക്കും താത്പര്യമെന്നും ജയരാജൻ കുറ്റപ്പെടുത്തി.
എന്‍.എം. വിജയന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിയില്ല എന്ന വയനാട് ഡി.സി.സിയുടെ വാദം തെറ്റാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടബാധ്യത തീര്‍ക്കാന്‍ എന്‍.എം. വിജയന്‍ പണം പലിശയ്‌ക്കെടുത്തത് ഡി.സി.സി വൈസ് പ്രസിഡന്റിനെ സാക്ഷിനിര്‍ത്തിയാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മരിക്കുന്നതിന് തൊട്ട് മുമ്പ് വിജയന്‍ ജില്ലയിലെ ഉന്നത നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചുവെന്നും സൂചനയുണ്ട്. എന്‍.എം. വിജയന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിയില്ലെന്നായിരുന്നു വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അടക്കമുള്ളവര്‍ ആദ്യം പറഞ്ഞത്.