വീടുകളിൽ ചെടികൾ വളർത്തുന്നതുകൊണ്ട് പല ഗുണങ്ങളുണ്ട്. ഇത് വീടും മനോഹരമാക്കുന്നതിന് പുറമേ ഏകാന്തത അകറ്റാനും ചെടികളുടെ പരിപാലനം സഹായിക്കും. ഇന്ന് എല്ലാവരും ഇൻഡോർ പ്ലാൻസ് ആണ് കൂടുതലായും വീടുകളിൽ വയ്ക്കുന്നത്. ഇവ മനസ്സ് കൂടുതൽ ഉന്മേഷത്തിൽ ഇരിക്കാനും കൂടുതൽ ക്രിയേറ്റീവ് ആയി ചിന്തിക്കാനും എല്ലാം സഹായിക്കും. വീടിന് ഇണങ്ങിയ കുറച്ച് ഇൻഡോർ പ്ലാൻസിനെ കുറിച്ച് പറഞ്ഞു തരാം
ഡ്രാക്കേന ജാനറ്റ് ക്രെയ്ഗ്
ഈ ചെടി അതിന്റെ ഭംഗി ശുദ്ധീകരിക്കുന്നതിലും പേരുകേട്ടതാണ്. ഇത് നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരും. ഈ ചെടികൾ വളർത്തിയെടുക്കാൻ എളുപ്പമാണ്.
ബാംബിനോ ഫിഡിൽ ലീഫ് ഫിഗ്
നഗരത്തിലെ വീടുകളിലും ചെറിയ സ്ഥലങ്ങളിലും വളർത്താൻ ഏറ്റവും അനുയോജ്യമായ, മനോഹരമായ ചെടിയാണിത്. ഇവയ്ക്ക് വായു ശുദ്ധീകരിക്കാനുള്ള ഗുണങ്ങളും ഉണ്ട്.
വൈറ്റ് ബേർഡ് ഓഫ് പാരഡൈസ്
തിളങ്ങുന്ന നീളമുള്ള ഇലകൾ ഉള്ള ചെടിയാണ് ഇത്. ഏതു മുറിയിൽ വയ്ക്കാൻ ആണെങ്കിലും ഇത് അനുയോജ്യമാണ്. ഇത് വീട്ടിൽ സമാധാനം കൊണ്ടുവരുമെന്നും പറയപ്പെടുന്നു.
ഫൈക്കസ് ഓഡ്രി
ചെറിയ ആൽമരം എന്നറിയപ്പെടുന്ന ഒന്നാണ് ഈ ചെടി. വളരെ വലുതായി വളരാൻ കഴിയുന്ന ഈ ചെടിയെ വീടിനുള്ളിൽ വെട്ടിവളർത്താൻ സാധിക്കും. വെളിച്ചവും വെള്ളവും ഇവയ്ക്ക് വളരെയധികം ആവശ്യമാണ്.
സ്വിസ് ചീസ് പ്ലാന്റ്
സവിശേഷമായ സുന്ദരമായ ഇലകൾ ഉള്ള ചെടിയാണ് ഇത്. വീടിനുള്ളിൽ വളർത്താൻ ഇവ വളരെയധികം അനുയോജ്യമാണ്. കൂടാതെ ഇവയെ പരിപാലിക്കാനും എളുപ്പമാണ്.
ജേഡ് പ്ലാന്റ്
അതിമനോഹരമായ ഈ ചെടി ഭാഗ്യവും സന്തോഷവും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. വീടിനുള്ളിൽ വളരെ എളുപ്പത്തിൽ ഇവയെ വളർത്തിയെടുക്കാനും സാധിക്കും.
ZZ പ്ലാന്റ്
ഒരുപാട് വെളിച്ചമോ പരിപാലനോ ഒന്നും തന്നെ ഇല്ലാതെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന ചെടിയാണിത്. വായു ശുദ്ധീകരണത്തിലും ഇവ മികച്ചതാണ്.
അലോക്കേഷ്യ ഫ്രൈഡെക് വാരിഗാറ്റ
ഏതു മുറിയിലും ഒരു കിടിലൻ വൈബ് കൊണ്ടുവരാൻ സഹായിക്കുന്ന ചെടിയാണിത്. ഇവ വളരണമെങ്കിൽ ഇവയ്ക്കും വളരെയധികം വെള്ളവും വെളിച്ചവും ആവശ്യമാണ്.
മോൺസ്റ്റെറാ എസ്ക്വെലെറ്റോ
വലിയ മിനുസമാർന്ന ഇലകളാണ് ഇവയ്ക്കുള്ളത്. ഇത് നിങ്ങളുടെ വീടിന്റെ ഭംഗി ഇരട്ടിയാക്കും. എന്നാൽ ഇവയെ വളർത്തിയെടുക്കാൻ പാടാണ്.
CONTENT HIGHLIGHT: trending indoor plants