ഒരു യാത്രയൊക്കെ പോയി കഴിഞ്ഞ് വീട്ടിൽ വന്ന് കുറച്ച് തണുത്ത വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന സുഖം, അതു വേറെ തന്നെയാണ്. ആ സ്ഥാനത്ത് കുറച്ച് നാരങ്ങാവെള്ളം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതിനായിട്ട് പല വീടുകളിലും നാരങ്ങ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടാവും. എന്നാൽ ഫ്രിഡ്ജിൽ വച്ചാലും നാരങ്ങ പെട്ടെന്ന് കേടായി പോകുന്നത് വലിയൊരു പ്രശ്നമാണ്. ഇത് തടയാൻ പല വഴികളും പലരും നോക്കിയിട്ടുണ്ടാനും. എന്നാൽ ഇത്തരത്തിൽ നാരങ്ങ കേടാകാതെ മാസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയുന്ന ചില ട്രിക്കുകൾ പറഞ്ഞു തരട്ടെ.
നല്ല നാരങ്ങ വാങ്ങുകയെന്നത് പ്രധാന മാർഗം. കടകളിൽ നിന്ന് നാരങ്ങ വാങ്ങുമ്പോൾ കേടിലാത്തതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി നാരങ്ങ ചെറുതായി അമർത്തി നോക്കിയതിനുശേഷം മാത്രം വാങ്ങുക. ഇങ്ങനെ ചെയ്യുമ്പോൾ അഴുകിയ നാരങ്ങ ഏതാണെന്ന് പെട്ടെന്ന് മനസിലാക്കാൻ സാധിക്കും.
ഓരോ നാരങ്ങയും പത്രക്കടലാസിലോ ടിഷ്യൂ പേപ്പറിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഇങ്ങനെ ചെയ്യുന്നതിലൂടെ നാരങ്ങയിലെ ജലാംശം നിലനിർത്തി ഉണങ്ങി പോകാതിരിക്കാൻ സഹായിക്കും. നാരങ്ങ ഏറെ നാൾ ഫ്രഷായിയിരിക്കും. നാരങ്ങാനീരാണ് കൂടുതൽ നാൾ കേടുവരാതെ സൂക്ഷിക്കേണ്ടതെങ്കിൽ അതിനും വഴികളുണ്ട്.നാരങ്ങാനീര് ഒരു ഐസ് ട്രേയിൽ മാറ്റി ഫ്രീസറിൽ സൂക്ഷിക്കുക എന്നതാണ്. ഇങ്ങനെ ചെയ്താൽ നാരങ്ങാനീരിന്റെ ഗുണം നഷ്ടപ്പെടുമെന്ന പേടിയും വേണ്ട.
നാരങ്ങകൾ നേരിട്ട് ഫ്രിഡ്ജിൽ വയ്ക്കാതെ ഒരു പ്ലാസ്റ്റിക് കുപ്പിയിലോ പാത്രത്തിലോ മാറ്റിയതിനുശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. അതിനുമുൻപ് പാത്രത്തിന്റെ ഉൾവശത്തായി ഒരു ടിഷ്യൂ പേപ്പർ വിരിക്കാനും മറക്കരുത്.
CONTENT HIGHLIGHT: lemon in fridge