ചേരുവകൾ
ഉലുവ
വെള്ളം
തയ്യാറാക്കുന്ന വിധം
. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ ഉലുവ മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. അതിനായി കുറച്ച് ഉലുവയെടുത്ത് അല്പം വെള്ളത്തിൽ കുതിർത്തി ഒരു രാത്രി മുഴുവൻ വയ്ക്കുക. ഉലുവ നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ മുളപ്പിക്കാനായി ഇടാവുന്നതാണ്. അതിനായി ഒരു പോട്ടെടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം മണ്ണ് നിറച്ചു കൊടുക്കുക. ശേഷം കുതിർത്തു വെച്ച ഉലുവ മണ്ണിൽ വിതറി കൊടുക്കുക.