തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വേണ്ടത് ഒരു കപ്പ് വറുത്ത പുട്ടുപൊടി ആണ്. കടയിൽ നിന്ന് മറ്റോ വാങ്ങുന്ന വറുത്ത പുട്ടുപൊടി ഇതിനായി ഉപയോഗിക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കാം. അതിനുശേഷം വേണ്ടത് തൈരാണ്. അധികം പുളിയുള്ള തൈരാണ് എങ്കിൽ അത് അനുസരിച്ച് വേണം പുട്ടുപൊടിയിലേക്ക് ചേർത്തു കൊടുക്കുവാൻ. പുളി അധികം ഇല്ലാത്ത തൈരാണ് എങ്കിൽ ഒരു കപ്പ്
തൈര് പുട്ടുപൊടി, ഉപ്പ് എന്നിവയിലേക്ക് ചേർത്തുകൊടുത്ത്
ഒരു ഫോർക്കു ഉപയോഗിച്ച് നന്നായി ഒന്ന് ഇളക്കി എടുക്കാം. ഫോർക്ക് ഉപയോഗിച്ച് ഇളക്കുമ്പോൾ അത് കട്ട കെട്ടാതെ നല്ല മാവിന്റെ മയത്തിൽ വരുന്നതിന് സഹായിക്കും. ഇത് നന്നായി ഒന്ന് ഇളക്കി എടുക്കുമ്പോൾ അല്പം കട്ടിയിലുള്ള മാവ് നമുക്ക് ലഭിക്കുന്നതായിരിക്കും. അതിനുശേഷം ഇതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ഇതിൽ പച്ചവെള്ളം ചേർക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ചെയ്യേണ്ടത് ഇത് ഒരു അഞ്ചുമിനിറ്റ് നേരം അടച്ച് വയ്ക്കുകയാണ്. പാത്രം അടുപ്പിൽ വെച്ച് വെള്ളമൊഴിച്ച് ചൂടാകാൻ എടുക്കുന്ന സമയം മാത്രം മതിയാകും ഇതൊന്ന് അടച്ചുവയ്ക്കുവാൻ.