പുതുവര്‍ഷത്തില്‍ മലയാളത്തിലെ ആദ്യ റിലീസ് ആയി എത്തിയ ചിത്രമാണ് ടൊവിനോ തോമസ് തൃഷ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഐഡന്‍റിറ്റി. ത്രില്ലര്‍ സസ്‌പെന്‍സായ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന് ടൊവിനോ തോമസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ തൃഷ മാത്രം പങ്കെടുത്തിരുന്നില്ല.
പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ തൃഷ എത്താതിരുന്നതിന്റെ കാരണം പറഞ്ഞെത്തിയിരിക്കുകയാണ് ടൊവിനോ.തൃഷയുടെ വളര്‍ത്തുനായ സോറോ മരിച്ചതിനാലാണ് തൃഷ വിട്ടുനിന്നതെന്ന് ടൊവിനോ പറയുന്നു. ‘ഈ പ്രൊമോഷന്‍ പരിപാടി പ്ലാന്‍ ചെയ്യുന്ന സമയത്ത് തൃഷയ്ക്ക് ഒരു സ്വകാര്യ നഷ്ടം സംഭവിച്ചു. അവര്‍ വളരെ സ്‌നേഹത്തോടെ എടുത്തു വളര്‍ത്തിയ വര്‍ഷങ്ങളായി കൂടെയുള്ള വളര്‍ത്തുനായ മരണപ്പെട്ടു. ആ വിഷമത്തില്‍ താന്‍ സിനിമകളുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നെല്ലാം ചെറിയ ഇടവേള എടുക്കുകയാണെന്ന് തൃഷ ഔദ്യോഗികമായി അറിയിച്ചിട്ടുള്ള കാര്യമാണ്.
ഒരു പെറ്റ് ലൗവര്‍ എന്ന നിലയില്‍ എനിക്ക് അത് തീര്‍ച്ചയായും മനസിലാക്കാനാകും. അങ്ങനെ ഒരു വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. വര്‍ഷങ്ങളോളം സ്‌നേഹിച്ച വളര്‍ത്തുനായ ഇല്ലാതാവുമ്പോഴുള്ള വിഷമം വലുതാണ്. അത് മനസ്സിലാക്കാതെ ഈ സിനിമയുടെ പ്രൊമോഷന് വന്നേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ എനിക്ക് പറ്റില്ല.’-ടൊവിനോ പ്രൊമോഷന്‍ അഭിമുഖത്തിനിടെ പറഞ്ഞു. 12 വര്‍ഷമായി കൂടെയുള്ള വളര്‍ത്തുനായയെ നഷ്ടപ്പെട്ട സങ്കടവാര്‍ത്ത കഴിഞ്ഞ ഡിസംബര്‍ 25-നാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
STORY HIGHLIGHT: tovino thomas about trishas pet dog