സഹ്യാദ്രി മലനിരകളിലെ യമുനാചല മലമുകളിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് തുള്‍ജാപൂര്‍. മഹാരാഷ്ട്രയിലെ ഓസ്മനാബാദ് ജില്ലയിലാണ് തുള്‍ജാപൂര്‍ സ്ഥിതിചെയ്യന്നത്. സോളാപൂര്‍ – ഔറംഗാബാദ് ഹൈവേയുടെ തീരത്തുള്ള ഈ മനോഹരനഗരം സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 650 മീറ്റര്‍ ഉയരത്തിലാണ്. പുളിമരങ്ങളുടെ നാട് എന്നര്‍ത്ഥമുള്ള ചിഞ്ച്പൂര്‍ എന്നായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ട് കാലത്ത് തുള്‍ജാപൂരിന്റെ പേര്. നിരവധി തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ഒരു കേന്ദ്രമാണിവിടം. തുള്‍ജ ഭവാനി ക്ഷേത്രമാണ് നിരവധി സഞ്ചാരികളെ ഈ പ്രദേശത്തേക്ക് എത്തിക്കുന്ന പ്രധാന ആകര്‍ഷണകേന്ദ്രം. ഈ ക്ഷേത്രം ഉത്ഭവിച്ചതിനുശേഷമാണ് ചിഞ്ച്പൂര്‍ എന്ന പേരില്‍ നിന്നും ഈ സ്ഥലം തുള്‍ജാപ്പൂര്‍ എന്നറിയപ്പെട്ടുതുടങ്ങിയത് എന്നാണ് വിശ്വാസം. ഇന്ത്യയിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് തുള്‍ജാ ഭവാനി ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്. നിരവധി യോഗ, ധ്യാനപരിപാടികള്‍ തുടങ്ങിയ കാര്യങ്ങള്‍ ലഭ്യമാക്കുന്ന ശാന്ത് ഗരീബ് മഠമാണ് ഇവിടത്തെ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രം. മഹാവിഷ്ണുവാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ശാന്ത് ഭാരതി ഭുവ മഠമാണ് മറ്റൊരു പ്രധാനപ്പെട്ട കാഴ്ച.
തുള്‍ജാപരിന് അല്‍പം പുറത്തേക്ക് മാറിയാണ് ധാക്തെ തുള്‍ജാപുര്‍ അഥവാ പുതിയ തുള്‍ജാപുര്‍ സ്ഥിതിചെയ്യന്നത്. ദേവി തുള്‍ജാ ഭവാനിയുടെ ഒരു ചെറിയ വിഗ്രഹം ഇവിടെയുണ്ട്. തുള്‍ജാ ഭവാനി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമുന്‍പായി ഇവിടെ കയറി തൊഴുക എന്ന പതിവുണ്ട്. രസകരമായ ഒരു വസ്തുത ഒരു മുസല്‍മാനാണ് ഇവിടെയീ വിഗ്രഹം കണ്ടെത്തിയത് എന്നതാണ്. അത്യപൂര്‍വ്വമായ രീതിയില്‍ കൊത്തിയുണ്ടാക്കിയ ശ്രീരാമന്റെ വിഗ്രഹത്തോടുകൂടിയ ഘാട് ശിലാ ക്ഷേത്രമാണ് തുള്‍ജാപൂരിലെ മറ്റൊരു കാഴ്ച. കല്ലോല തീര്‍ത്ഥം, വിഷ്ണു തീര്‍ത്ഥം, ഗോമുഖ് തീര്‍ത്ഥം, പാപനാശി തീര്‍ത്ഥം എന്നിവയാണ് ഇവിടത്തെ പ്രധാന തീര്‍ത്ഥങ്ങള്‍. പാപങ്ങള്‍ കഴുകിക്കളയാനായി ഈ തീര്‍ത്ഥങ്ങളില്‍ മുങ്ങിനിവരുന്ന നിരവധി തീര്‍ത്ഥാടകരെ കാണാം. മാതംഗി, യമിദേവി, ഖണ്ടോബ, നരസിംഹം തുടങ്ങിയ ഉപദേവതമാര്‍ക്കായി വൃത്താകൃതിയില്‍ പണികഴിപ്പിച്ചിട്ടുള്ള ചിന്താമണിയും ഇവിടത്തെ പ്രധാന കാഴ്ചയാണ്. തുള്‍ജാപൂരില്‍ കണ്ടിരിക്കേണ്ട അക്കല്‍ക്കോട്ടും പാണ്ഡവപുരവും.

വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് തുള്‍ജാപൂരില്‍. താരതമ്യേന കനത്ത ചൂട് അനുഭവപ്പെടുന്ന വേനല്‍ക്കാലമാണ് ഇവിടം സഞ്ചരിക്കാന്‍ സുഖരമല്ലാത്തത്. പുറംകാഴ്ചകള്‍ക്കും വിനോദങ്ങള്‍ക്കും സാധ്യതയില്ലാത്ത വേനലില്‍ തുള്‍ജാപൂര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലം തുള്‍ജാപുരിനെ മനോഹരമാക്കുന്നു. എന്നിരുന്നാലും മഴ ഇഷ്ടപ്പെടുന്ന ചിരൊഴികെ മഴക്കാലത്ത് കൂടുതല്‍ ആളുകളൊന്നും ഇവിടെ എത്താറില്ല. ശീതകാലമാണ് തുള്‍ജാപൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. നവരാത്രി, ഗുഡി പാദ്വ, മകരസംക്രാന്തി, എന്നി ഉത്സവക്കാലങ്ങളിലും ഇവിടെ നിരവധി സഞ്ചാരികളെത്തുന്നു. തീര്‍ത്ഥാടനകേന്ദ്രമായ തുള്‍ജാപൂരിലെക്ക് മൂന്നുമാര്‍ഗങ്ങളിലും എത്തിച്ചേരാന്‍ പ്രയാസമില്ല. പുനെയാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ടില്‍ നിന്നും കാബ് വഴി തുള്‍ജാപൂരലെത്താം. ഏതാനും കിലോമീറ്ററുകള്‍ മാത്രമേയുള്ളൂ സോളാപൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക്. റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനെ ആശ്രയിക്കുന്നതാവും നല്ലത്. ക്ഷേത്രപരിസരങ്ങള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ് തുള്‍ജാപൂരും തുള്‍ജാ ഭവാനി ക്ഷേത്രവും എന്നതില്‍ സംശയമില്ല.

STORY HIGHLIGHTS: Tuljapur by Tulja Bhavani Devi