ഒരു നൊസ്റ്റാൾജിക് ഐറ്റം ആണ് നാടൻ കൂർക്ക മെഴുക്കുപുരട്ടി. ഇന്നും ഈ മെഴുക്കുപുരട്ടിയ്ക്ക് ഫാൻസ് ഏറെയാണ്. തയാറാക്കാം എളുപ്പത്തിൽ രുചികരമായ ഈ കൂർക്ക മെഴുക്കുപുരട്ടി.
ചേരുവകൾ
- കൂർക്ക
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – 1 സ്പൂൺ
- മുളക്പൊടി – കാൽ സ്പൂൺ
- വെളിച്ചെണ്ണ – 3 സ്പൂൺ
- ചെറിയുള്ളി – 7-8 എണ്ണം
- പച്ചമുളക് – 3-4 എണ്ണം
- കറിവേപ്പില – 1 തണ്ട്
തയാറാക്കുന്ന വിധം
കൂർക്ക നന്നായി കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. കുറച്ചു വെള്ളം അടുപ്പത്ത് വെച്ച് തിളക്കുമ്പോൾ ആവശ്യത്തിന് ഉപ്പും, മഞ്ഞൾപ്പൊടിയും, മുളക്പൊടിയും ചേർത്ത് കൂർക്കയും ഇട്ട് വെള്ളം പറ്റിച്ചെടുക്കുക.
പാൻ / ചീനച്ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി മൂത്ത് മണം വരുമ്പോൾ കൂർക്ക ഇട്ട് ഇളക്കി ഇളക്കി കരിഞ്ഞ് പോകാതെ നന്നായി മൊരിച്ചെടുക്കുക. നാടൻ കൂർക്ക മെഴുക്കുപുരട്ടി തയ്യാർ.
STORY HIGHLIGHT : nadan koorakka mezhukkupuratti