ബെംഗളുരു: ഇന്ത്യയിലെ ആദ്യത്തെ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല.
HMPV എന്ന ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് സാധാരണയായി 11 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലായി പടരുന്നത്. എല്ലാ ഫ്ളൂ സാമ്പിളുകളില്‍ 0.7 ശതമാനവും HMPV ആണ്. എന്നാല്‍, ചൈനയില്‍ കണ്ടെത്തിയ വൈറസിന്റെ സ്ട്രെയിന്‍ എന്താണെന്നതിനെക്കുറിച്ചുള്ള ഡേറ്റ ഇല്ലാത്തതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) ചൈനയില്‍ ഉടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
CONTENT HIGHLIGHT: first hmpv case in india