ദോഹ: രാജ്യത്ത് ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായാണ് മഴയെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
വിവിധ ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
CONTENT HIGHLIGHT: qatar rain updates