Kerala

അമ്മയേയും സഹോദരനെയും ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി; അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു | police officer attack by accused

വലതു കൈ തണ്ടയിൽ കടിയേറ്റ എസ്ഐ അരുൺ മോഹനൻ ആശുപത്രിയിൽ ചികിൽസ തേടി

കാസർകോട്: പരാതി അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു. കാസർകോട് എസ്ഐ അരുൺ മോഹനനാണ് പ്രതിയുടെ കടിയേറ്റത്. സംഭവത്തിൽ കാര്യോട്ട് ചാൽ കാഞ്ഞിറക്കുണ്ടിലെ രാഘവൻ മണിയറ (50) യെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയേയും സഹോദരനെയും പ്രതി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിലാണ് എസ്ഐ അടക്കം പൊലീസ് സംഘം വീട്ടിലെത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘത്തെ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ എസ്ഐ അരുണിനെ പ്രതി കയ്യിൽ കടിക്കുകയായിരുന്നു. വലതു കൈ തണ്ടയിൽ കടിയേറ്റ എസ്ഐ അരുൺ മോഹനൻ ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു.

CONTENT HIGHLIGHT: police officer attack by accused