സാൻ ഫ്രാൻസിസ്കോ : വിമാനത്തിനുള്ളിൽ നടക്കുന്ന പല സംഭവങ്ങളും വലിയ തോതിൽ വാർത്തയാകാറുണ്ട് ഇപ്പോൾ ഒരു യാത്രക്കാരനെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുണൈറ്റഡ് എയർലൈൻസ് കാരണമാണ് ഏറ്റവും വിചിത്രം തഹയാത്രക്കാരന്റെ ദേഹത്ത് മൂത്രമൊഴിച്ചു എന്ന് ആരോപിച്ചാണ് ഇയാൾക്ക് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞമാസം ആണ് ഈ രസകരമായ സംഭവം നടന്നിരിക്കുന്നത്. യുണൈറ്റഡ് എയർലൈൻസ് 189 വിമാനത്തിൽ സാൻഡ് ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഫിലിപ്പീൻസിലെ മനിലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ
ഏകദേശം നാല് മണിക്കൂറോളം സമയം ഇയാൾ വിമാനത്തിൽ ഇരുന്നു. ഇയാൾ സീറ്റിൽ നിന്ന് എഴുന്നേൽക്കുകയും ബിസിനസ് ക്ലാസിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജെറോം ഗുട്ടിറൈസ് എന്നയാളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയും ആയിരുന്നു ചെയ്തത് യാത്രക്കാരൻ ദേഹത്തേക്ക് മൂത്രമൊഴിക്കുമ്പോൾ ജെറോം ഉറങ്ങുകയായിരുന്നു എന്ന് ഇയാളുടെ മകൾ നിക്കോളെ കോർണൽ പറഞ്ഞു. എന്നാൽ ഈ സംഭവത്തിനെ തുടർന്ന് കൂടുതൽ പ്രശ്നം ഉണ്ടാകാതിരിക്കാൻ ഇയാളുടെ അടുത്തേക്ക് പോകരുതെന്നാണ് ജെറോമിനോട് വിമാന ജീവനക്കാർ പറഞ്ഞതെന്നും കോർണൽ ആരോപിച്ചു ആരോഗ്യത്തെക്കാൾ ഏറെ താല്പര്യങ്ങൾക്കാണ് അവർ ശ്രമിച്ചത് എന്നും യുണൈറ്റഡ് എയർലൈൻസ് ഈ സംഭവം കൈകാര്യം ചെയ്ത രീതി വളരെയധികം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും ഒക്കെ പ്രതികരിച്ചിരുന്നു സംഭവത്തിൽ ഉൾപ്പെട്ട ഈ യാത്രക്കാരന് വിലക്കേർപ്പെടുത്തിയതാണ് യുണൈറ്റഡ് എയർലൈൻസ് സ്ഥിരീകരിച്ചത്