ദോഹ: ഇന്നുമുതൽ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജനുവരി 7 ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നും പറയുന്നുണ്ട് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ആണ് ഈ വിവരം അറിയിച്ചിരിക്കുന്നത് ഖത്തറിൽ ഉണ്ടായ ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിലാണ് മഴ ഉണ്ടാവാൻ സാധ്യത. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ ആയിരിക്കും മഴ അനുഭവപ്പെടുക ചില ഭാഗങ്ങളിൽ മിതമായ തരത്തിലും മഴ ലഭിക്കും
രാജ്യത്തെ കൂടുതൽ ഇടങ്ങളിലും മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ് എന്നും ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രകാരം അറിയിക്കുന്നുണ്ട് കാലാവസ്ഥ മുന്നറിയിപ്പുകൾ പിന്തുടരേണ്ടത് അത്യാവശ്യമാണ് എന്നും ഖത്തറിൽ താമസിക്കുന്ന ആളുകൾക്ക് ജാഗ്രത നൽകിയിട്ടുണ്ട്