India

പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലിൽപ്പിടിച്ച് വലിച്ചിഴച്ച്- സംഭവം യുപിയിൽ | body-dragged-by-its-legs

സംഭവം നടന്ന ദിവസം ഏതാണെന്ന് വ്യക്തമല്ല

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കാലിൽ പിടിച്ച്  വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. സംഭവം നടന്ന ദിവസം ഏതാണെന്ന് വ്യക്തമല്ല. ഒമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് പുരുഷന്മാർ മൃതദേഹപരിശോധനാ കേന്ദ്രത്തിലേക്ക് മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്നു. ആംബുലൻസിൻ്റെ ഓപ്പറേറ്റർമാരാണ് ഇവരെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പോസ്റ്റ്‌മോർട്ടം ചുമതലയുള്ളവർ പ്രതികരിച്ചില്ലെങ്കിലും വീഡിയോയെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സർക്കിൾ ഓഫീസർ രാംവീർ സിംഗ് പറഞ്ഞു. വീഡിയോ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വീഡിയോയുടെ സ്ഥലവും സമയവും ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

 

content highlight : body-dragged-by-its-legs-outside-autopsy-centre-in-up