Recipe

ഈ ഒരു കറിയുണ്ടെങ്കില്‍ ഒരു പറ ചോറുണ്ണാം

ചോറിന് ഒരുപാട് കറികള്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു സ്‌പെഷ്യല്‍ കറി ഉണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ പരിപ്പ് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

പരിപ്പ് – 1 കപ്പ്

സവാള – 1 എണ്ണം അരിഞ്ഞത്

തക്കാളി – 1 എണ്ണം അരിഞ്ഞത്

പച്ചമുളക് – 2 എണ്ണം അരിഞ്ഞത്

ചുവന്നുള്ളി – 3 അല്ലി അരിഞ്ഞത്

വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്

കടുക് – 1/4 ടീസ്പൂണ്‍

ജീരകം – 1/4 ടീസ്പൂണ്‍

മുളകുപൊടി – 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉണക്കമുളക് – 2 എണ്ണം

കറിവേപ്പില – അവശ്യത്തിന്

ഉപ്പ് – അവശ്യത്തിന്

വെള്ളം – 4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് നാല് വിസില്‍ വരെ വേവിക്കുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് , ജീരകം എന്നിവ ഇട്ട് പൊട്ടിവരുമ്പോള്‍ വെളുത്തുള്ളി അരിഞ്ഞത് , ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക് , കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തെടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൂത്ത് വരുമ്പോള്‍ തീ ഓഫ് ചെയ്യുക. ഇത് വേവിച്ച പരിപ്പിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.