മുരിങ്ങയില ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരുപാട് ഗുണങ്ങൾ മുരിങ്ങ ഇലയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങ തോരൻ, മുരിങ്ങ കറി, മുരിങ്ങ ചായ അങ്ങനെ നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായി മുരിങ്ങ ഇല കൊണ്ട് ഓംലറ്റ് ഉണ്ടാക്കിയാലോ? എങ്ങനെ മുരിങ്ങയില ഓംലറ്റ് ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മുട്ട – 3
മുരിങ്ങയില – ഒരു കപ്പ്
സവാള– 1/2
ഇഞ്ചി–1 ടേബിൾസ്പൂൺ
പച്ചമുളക് – 2
ഉപ്പ്
ഉണക്ക മുളക് ചതച്ചത്– എരിവ് അനുസരിച്ച്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പ് ഇട്ട് 5 മിനിട്ട് ബീറ്റു ചെയ്യുക. മുരിങ്ങ ഇല ചേർത്ത് യോജിപ്പിക്കുക അതിലേക്ക് ചെറുതായി അരിഞ്ഞ സാവാള ഇഞ്ചി പച്ചമുളക് ചേർത്ത് നന്നായി ഇളക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ മുട്ടക്കൂട്ട് ഒഴിക്കുക. പകുതി വേവാകുമ്പോൾ ക്രഷ്ഡ് ചില്ലി വിതറുക. അൽപം സവാളയും ചേർത്ത് വെന്താൽ ചൂടോടെ കഴിക്കാം.