Australia

ഓസ്ട്രേലിയയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം | malayali youth australia

മാതാപിതാക്കളും സഹോദരനും അവധിക്ക് കേരളത്തിലെത്തിയപ്പോഴാണ് അപകടം

പെര്‍ത്ത്: ഓസ്ട്രേലിയയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. ഡിസംബര്‍ 22ന് രാത്രിയില്‍ ആഷിലിന്‍റെ വീടിന് സമീപമാണ് അപകടം ഉണ്ടായത്.

മാതാപിതാക്കളും സഹോദരനും അവധിക്ക് കേരളത്തിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ആഷിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: റോയൽ തോമസ്. അമ്മ: ഷീബ സ്റ്റീഫൻ. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ് റോയൽ.

CONTENT HIGHLIGHT: malayali youth australia accident

Latest News