ചേരുവകൾ
മുട്ട
ഗ്രീൻപീസ്
മല്ലിപൊടി
മുളക് പൊടി
സവാള
മഞ്ഞൾ പൊടി
ഉപ്പ്
വെളിച്ചെണ്ണ
തക്കാളി
വെളുത്തുള്ളി
കുരുമുളക് പൊടി
ഗരം മസാല
കറിവേപ്പില
തയ്യാറാക്കുന്ന വിധം
കുതിർത്ത ഗ്രീൻപീസ് ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് എടുക്കുക. മൂന്ന് മുട്ട പൊട്ടിച്ച് ഒഴിക്കുക. എണ്ണ ചൂടാക്കി അതിലേക്ക് സവാള തക്കാളി വെളുത്തുള്ളി എന്നിവയിട്ട് നന്നായി വഴറ്റുക ശേഷം ഇതിലേക്ക് ഗ്രീൻപീസ് ഇട്ടു കൊടുക്കാം അത് നന്നായി ഒന്ന് വഴറ്റിയെടുത്തതിനുശേഷം മുട്ട കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക ഇത് നന്നായി ചിക്കി തോർത്തണം ഈ സമയത്ത് തന്നെ പൊടികളെല്ലാം ചേർക്കാവുന്നതാണ് വാങ്ങി വയ്ക്കുന്നതിനു മുൻപ് കുറച്ച് കുരുമുളകുപൊടി കൂടി ചേർക്കുക.