അടുക്കളയിൽ ഉണ്ടാക്കുന്ന കറികൾക്ക് രുചി നൽകുന്നതിനു മാത്രമല്ല നമ്മൾ ജീരകം ഉപയോഗിക്കുന്നത് ജീരകത്തിന്റെ ആരോഗ്യഗുണങ്ങൾ വളരെ വലുതാണ് ചെറിയ ജീരകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മുത്തശ്ശിമാർ പറയാറുണ്ട് ഇനി പെരുംജീരകത്തിലേക്ക് വരികയാണെങ്കിൽ ഇറച്ചിക്കും ബിരിയാണിയ്ക്കും ഒക്കെ രുചി നൽകുന്നതിൽ കേമനാണ് പെരുംജീരകം. ഇതുമാത്രമല്ല പെരുംജീരകത്തിന്റെ ഗുണങ്ങൾ ആ ഗുണങ്ങൾ അറിയാം
ദഹനം മെച്ചപ്പെടുത്തുവാൻ വേണ്ടി പെരുംജീരക ചായ ഉപയോഗിക്കാവുന്നതാണ് വെള്ളം തിളപ്പിച്ചതിനുശേഷം ചായപ്പൊടിക്കൊപ്പം അല്പം പെരുംജീരകപ്പൊടിയും കൂടി ചേർത്താൽ മതി ഇത് തണുത്തതിനു ശേഷം അല്പം തേൻ കൂടി ഒഴിച്ച് കുടിക്കാം ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് ഇത് കുടിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.
പെരുംജീരകവും തേനും ഒരുമിച്ച് കുടിക്കുന്നതും വളരെ നല്ലതാണ് രണ്ട് ടീസ്പൂൺ തേനിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ചേർത്ത് കുഴമ്പു രൂപത്തിലാക്കി ഭക്ഷണം കഴിച്ചതിനുശേഷം ഈ മിശ്രിതം കഴിക്കുക
ഭക്ഷണം ഒക്കെ കഴിച്ചതിനുശേഷം വെറുതെ പെരുംജീരകം ചവച്ചരച്ച് ഇറക്കുന്നതും നല്ലതാണ് അങ്ങനെയാണെങ്കിൽ ഇത് വായുടെ ദുർഗന്ധം അകറ്റുന്നതിനും ഉമ്മനീരിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു