ആരാധകരെ ഞെട്ടിച്ച് എത്തിയിരിക്കുകയാണ് നടിയും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ചൈതന്യ പ്രകാശ്. തലയിൽ വലിയ തുന്നികെട്ടലോടെയാണ് താരം പുതുവർഷാദ്യം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. താരത്തിന് എന്തുപറ്റിയെന്നുള്ള അന്വേഷണത്തിലാണ് ആരാധകർ. ഇപ്പോഴിതാ അതിന്റെ പിന്നിലെ കാരണനകളെ കുറിച്ച് അറിയിച്ചിരിക്കുകയാണ് ചൈതന്യ.
പൊതുവേദിയിൽ ക്രീം നിറത്തിലുള്ള ഹൂഡി ധരിച്ച് താരം പ്രത്യക്ഷപ്പെട്ടപ്പോൾ തലയിലെ തുന്നിക്കെട്ടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സൈനസ് കാവിറ്റിയിൽ തുടർച്ചയായി വരുന്ന ഇൻഫെക്ഷന്റെ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തതു മൂലമാണ് തലയിൽ തുന്നിക്കെട്ടലുകൾ വന്നതെന്ന് താരം വെളിപ്പെടുത്തി.
പുതുവർഷാരംഭത്തിൽ തന്നെ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചെന്നും നല്ലൊരു നാളേയ്ക്ക് വേണ്ടി കഠിനമായ തീരുമാനമെടുക്കുന്നതിൽ ദുഃഖിക്കേണ്ട കാര്യമില്ലെന്നും ചൈതന്യ പ്രകാശ് പറഞ്ഞു. തന്റെ സുഖവിവരം അന്വേഷിക്കുന്നവരോട് താനിപ്പോൾ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടാനില്ലെന്നും താരം വ്യക്തമാക്കി. ചെവിയിലായിരുന്നു ശസ്ത്രക്രിയ അതിന്റെ ഭാഗമായുള്ള വിശ്രമത്തിലാണ് ചൈതന്യ.
View this post on Instagram
സമൂഹമാധ്യമങ്ങളിൽ ഡാൻസ് റീലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ചൈതന്യ പ്രകാശ്.
STORY HIGHLIGHT: chaithanya prakash sinus infection surgery