വയനാട്ടിൽ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇരുവരും ഇടയ്ക്കിടെ റിസോർട്ടിൽ എത്തിയിരുന്നുവെന്നു പോലീസ് പറഞ്ഞു. സ്വകാര്യ റിസോർട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ റിസോർട്ട് ജീവനക്കാർ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ്, ഉള്ളിയേരി നാറാത്ത് ബിൻസി എന്നിവരാണ് മരിച്ചത്. പ്രമോദ് ഉള്ള്യേരി നാറാത്ത് ഫർണിച്ചർ കട നടത്തുകയായിരുന്നു. ഇവിടെ വച്ചാണ് പ്രമോദും ബിൻസിയും പരിചയപ്പെട്ടതെന്നാണു വിവരം. പ്രമോദിന്റെ ഭാര്യ ഷൈജ. രണ്ടു മക്കളുണ്ട്. രൂപേഷ് ആണ് ബിൻസിയുടെ ഭർത്താവ്.
പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയായാൽ ഇന്നു തന്നെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: man and woman found dead