മകന്റെ കയ്യിൽനിന്ന് എക്സൈസുകാർ കഞ്ചാവ് പിടിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് യു.പ്രതിഭ എംഎൽഎ. ഒപ്പമുണ്ടായിരുന്ന ചിലർ തെറ്റു ചെയ്തിട്ടുണ്ടാകാം, മകൻ തെറ്റ് ചെയ്തിട്ടില്ല. പല സ്ഥലങ്ങളിലും കുട്ടികൾ സൗഹൃദത്തിൽ ഏർപ്പെടുന്നതുപോലെയാണ് തന്റെ മകനും ഒത്തു ചേർന്നത്. പിഴ അടച്ചാൽ തീരുന്ന പെറ്റി കേസാണ് മകൻ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്തത്.
ഉച്ചയ്ക്ക് 2 മണിക്ക് ഉണ്ടായ സംഭവത്തിൽ രാത്രി 12 നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എക്സൈസ് ഡപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റിയതിൽ രാഷ്ട്രീയമില്ല. മന്ത്രിയെ ഇതിനായി ബന്ധപ്പെട്ടിട്ടില്ല. താൻ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തെ പുച്ഛിച്ച് തള്ളുകയാണെന്നും പ്രതിഭ പ്രതികരിച്ചു.
STORY HIGHLIGHT: Ms. Prathibha denied the charges against her son