പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന് നിർദ്ദേശിച്ച് നീലഗിരി ജില്ലാ കലക്ടർ. തമിഴ്നാട്ടിലും അയൽ സംസ്ഥാനങ്ങളിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാസ്ക് നിർബന്ധമാക്കിയത്. വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് നീലഗിരി കലക്ടർ പറഞ്ഞു.
സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം വിലയിരുത്തി വരികയാണ്. അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. വിനോദസഞ്ചാരികളും പ്രദേശവാസികളും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കലക്ടർ പറഞ്ഞു.
STORY HIGHLIGHT: nilgiris district collector direct to wear mask