നമ്മുടെ രാജ്യത്തെയും അതിന്റെ ഭരണഘടനയെയും തകര്‍ക്കുന്ന ബുള്‍ഡോസര്‍ നിയമവാഴ്ചയ്ക്കെതിരെ പ്രതിഷേധമുയരണമെന്ന് ദേശീയ നേതാവ് ബൃന്ദ കാരാട്ട്. കെ എല്‍ ഐ ബി എഫ് ടോക്കില്‍ ‘ബുള്‍ഡോസര്‍ രാഷ്ട്രീയവും ഇന്ത്യന്‍ ഭരണഘടനയും’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.
രാഷ്ട്രീയമായും സാമ്പത്തികമായും ബുള്‍ ഡോസര് ഭരണം നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനം എന്ന നിലയിലാണ് ഇത് നടപ്പാക്കുന്നത്. എന്തുകൊണ്ടാണ് ചിലര്‍ ഭരണവര്‍ഗത്തിന് അനഭിമതരാകുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ബുള്‍ ഡോസിങ് ഉണ്ടാകുമ്പോള്‍ അത് എതിര്ക്കപ്പെടുന്നതിനുപകരം ആഘോഷിക്കപ്പെടുന്നത് ഭയപ്പെടുത്തുന്നു. മൗലികാവകാശങ്ങള്‍ പച്ചയായി ഹനിക്കപ്പെടുകയാണ്.
ഈ ബുള്‍ഡോസര്‍ ഭരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും തകര്‍ക്കുന്നു. സാമൂഹ്യവും സാമ്പത്തികവുമായ നീതിബോധങ്ങളെ ചോദ്യം ചെയ്യുന്നു. അതേസമയം കോര്‍പറേറ്റ് താല്പര്യങ്ങള്ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇത്തരം സാമ്പത്തിക ബുള്‍ ഡോസിങ്ങിന്റെ ഭാഗമായുണ്ടായതാണ്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ശക്തിപ്പെടുത്താനും സാമൂഹ്യനീതി ഉറപ്പാക്കാനുമായി പോരാടുക എന്നത് പൗരന് എന്ന നിലയില്‍ നമ്മുടെ കടമയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
STORY HIGHLIGHT: Brenda Karat protests against bulldozer rule of law