Recipe

എളുപ്പത്തിൽ റാഗി ദോശ ഉണ്ടാക്കിയാലോ, കൂടെ ഒരു തക്കാളി ചട്നിയും | easy breakfast

ദോശമാവ് ബാക്കി വന്നതിൽ കുറച്ച് റാഗിപ്പൊടി ചേർത്ത് നല്ല ക്രിസ്പി ദോശ ഉണ്ടാക്കാം

 

ചേരുവകൾ

ദോശമാവ് കുറച്ച്

റാഗി പൊടി ഒരു കപ്പ്

ഉപ്പ് പാകത്തിന്

നാളികേരം ഒരു കപ്പ്

മുളക് പൊടി ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി ഒരു നുള്ള്

ഉലുവ പൊടി ഒരു നുള്ള്

പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ

വെളിച്ചെണ്ണ മൂന്ന് സ്പൂൺ

കടുക് ഒരു സ്പൂൺ

ചെറിയ ഉള്ളി 10 എണ്ണം

തക്കാളി ഒന്ന്

ചുവന്ന മുളക് ഒന്ന്

കറിവേപ്പില രണ്ട് തണ്ട്

തയാറാക്കേണ്ട വിധം

ദോശമാവ് ബാക്കി വന്നതിൽ കുറച്ച് റാഗിപ്പൊടി ചേർത്ത് നല്ല ക്രിസ്പി ദോശ ഉണ്ടാക്കാം. നല്ലെണ്ണയോ നെയ്യോ അതിൽ പുരട്ടിയാൽ നല്ല രുചിയായിരകിക്കും. ഇനി ഒരു ചട്നി തയാറാക്കാം. തേങ്ങാ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, ഉലുവ, ചേർത്ത് അരയ്ക്കുക. അത് പുളി പിഴിഞ്ഞു വച്ച വെള്ളത്തിലേക്ക് നന്നായി മിക്സ് ആക്കുക. ഇനി ഉള്ളിയും തക്കാളിയും വഴറ്റി ചേർക്കാം. ചട്ണി റെഡി.

 

content highlight : easy ragi dosa and chatny