റസ്റ്റോറന്റില്‍ കുടുംബത്തിനൊപ്പം ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം. കില്ലാഡമെന്റെ എന്നറിയപ്പെടുന്ന 27-കാരിയായ ബോഡി പോസിറ്റിവിറ്റി ഇന്‍ഫ്ളുവന്‍സര്‍ കരോള്‍ അക്കോസ്റ്റയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ട് അനുഭവപ്പെട്ടതിനു പിന്നാലെ ഹൃദയസ്തംഭനമുണ്ടായതയാണ് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയില്‍ 60 ലക്ഷത്തോളം ഫോളോവേഴ്സുള്ളയാളാണ് കരോള്‍. കരോളിന്റെ ഇളയ സഹോദരി ഖത്യാനാണ് മരണ വാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. റസ്റ്റോറന്റില്‍വെച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കരോളിന് പെട്ടെന്ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
STORY HIGHLIGHT: influencer dies choking food