Food

വീട്ടിൽ വെണ്ടക്കയും മുട്ടയും ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ അടിപൊളി തോരൻ റെഡി

ആവശ്യമായ ചേരുവകൾ

വെണ്ടയ്ക്ക
സവാള
കുരുമുളക്
കറിവേപ്പില
പച്ചമുളക്
ഇഞ്ചി
മഞ്ഞൾപൊടി
മുട്ട
വെളുത്തുള്ളി
തേങ്ങ

തയ്യാറാക്കേണ്ട രീതി

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും രണ്ട് പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം കാൽ ടീസ്പൂൺ കുരുമുളകും ചെറുതായി അരിഞ്ഞ സവാളയും ഒരു കഷ്ണം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും ഇട്ട് വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് ഇളക്കി അഞ്ചു മിനിറ്റ് വേവിക്കുക. 1/4 കപ്പ് ചിരകിയ തേങ്ങ, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇനി രണ്ട് മുട്ട അടിക്കുക.  ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കാം. അവസാനമായി അര സ്പൂണിൽ താഴെ ഗരം മസാല ചേർക്കുക. സ്വാദിഷ്ടമായ വെണ്ടയ്ക്ക തോരൻ തയ്യാർ.