ആവശ്യമായ ചേരുവകൾ
മുട്ട
പഞ്ചസാര
മൈദ
തയ്യാറാക്കേണ്ട രീതി
ആദ്യം ഒരു ബൗളിലേക്ക് ഒരു മുട്ടയും പഞ്ചസാരയും ചേർത്ത് കൊടുക്കാം. മധുരം ഓരോരുത്തരുടെ ആവശ്യാനുസരണം ചേർക്കാവുന്നതാണ്. കൂടെ അരക്കപ്പ് പാലും അൽപ്പം വാനില എസ്സൻസും കൂടെ ചേർത്ത് കൊടുക്കുക. ശേഷം ഒരു വിസ്ക് ഉപയോഗിച്ച് ഇതെല്ലാം കൂടെ ഒന്ന് ബീറ്റ് ചെയ്തെടുക്കണം. ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുത്ത് ഒരു അഞ്ചോ ആറോ സെക്കന്റ് അടിച്ചെടുക്കണം. ശേഷം ഇതിലേക്ക് രണ്ടര ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുത്ത് അഞ്ച് മുതൽ പത്ത് സെക്കന്റ് വരെ അടിച്ചെടുക്കുക. ദോശ മാവിനോടൊക്കെ സമാനമായി കിട്ടിയ ഈ മാവ് ഒരു ബൗളിലേക്കൊഴിച്ച് അതിലേക്ക് നിറത്തിന് അൽപ്പം മഞ്ഞൾപ്പൊടി ചേർക്കാം. അടുത്തതായി ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് തയ്യാറാക്കിയ ബാറ്റർ ഒഴിച്ച് പാൻകേക്ക് പോലെ ഉണ്ടാക്കി ചുരുട്ടിയെടുക്കാം.