ബോളിവുഡ് ഗായകൻ ഉദിത് നാരായൺ താമസിക്കുന്ന അപാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. അന്ധേരി വെസ്റ്റ് ശാസ്ത്രി നഗറിലെ സ്കൈപാൻ കോംപ്ലക്സ് ബി വിങ്ങിലെ 11–ാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിലൊടുവിലാണ് തീയണച്ചത്.
എ വിങ്ങിൽ താമസിക്കുന്ന ഉദിത് നാരായൺ സുരക്ഷിതനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: mumbai man dies in fire