Kerala

ടൂറിസ്റ്റ് ബസുകളിൽ അനധികൃത ലൈറ്റുകളും ഫിറ്റിങ്ങുകളും; കർശന നടപടിക്ക് നിർദ്ദേശം നൽകി ഹൈക്കോടതി – high court directs action

ബഹുവർണ പിക്‌സൽ ലൈറ്റ് നെയിംബോർഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. വാഹനങ്ങളിലെ ഓരോ അനധികൃത ലൈറ്റുകൾക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നും. വാഹനത്തിന്റെ ഉടമ, ഡ്രൈവർ എന്നിവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച വാഹനങ്ങളുടെ വിഡിയോകൾ യുട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നവ തുറന്ന കോടതിയിൽ പരിശോധിച്ച ശേഷമായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അക്രഡിറ്റഡ് ബോഡി ബിൽഡേഴ്സിന്റെ വർക്‌ഷോപ്പിലാണ് നിയമം ലംഘിച്ച് ഇത്തരം രൂപമാറ്റം വരുത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിൽനിന്നു വിശദീകരണത്തിനു സർക്കാർ കൂടുതൽ സമയം തേടി. ഹർജി ഒരാഴ്ച കഴിഞ്ഞു പരിഗണിക്കും.

STORY HIGHLIGHT: high court directs action against vehicles