Ernakulam

ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപക‍ടം; കേബിൽടിവി ജീവനക്കാരൻ മരിച്ചു, സുഹൃത്തിന് പരിക്ക് | young cable tv employee died

കൂട്ടുകാരനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഇരുചക്ര വാഹനം സ്കിഡ് ചെയ്താണ് അപകടമുണ്ടായത്

കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞുണ്ടായ അപക‌ടത്തിൽ യുവാവ് മരിച്ചു. മാണിക്കമംഗലം സ്വദേശി അനിൽ കുമാർ (23) ആണ് മരിച്ചത്. കേബിൽടിവി ജീവനക്കാരനായിരുന്നു.

ഇന്നലെ അർധരാത്രിയിൽ മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനും, നാടൻ പാട്ടുസംഘത്തിൻ്റെ നാടൻ പാട്ടുകൾക്കും ശേഷം മറ്റൂർ പോയി തിരികെ വരുന്നതിനിടെ ഇഞ്ചക്ക കവല കഴിഞ്ഞുള്ള വളവിലാണ് അപകടം ഉണ്ടായത്. കൂട്ടുകാരനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഇരുചക്ര വാഹനം സ്കിഡ് ചെയ്താണ് അപകടമുണ്ടായത്. അപകടത്തിൽ അനിൽ കാനയിലേക്ക് തെറിച്ചു വീണു. കൂട്ടുകാരൻ ശരതിനും പരിക്കേറ്റു. ഇതുവഴി വന്നവരാണ് വഴിയിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ചത്. ശരത് പാതാളത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.

സുനിതയാണ് അനിൽ കുമാറിൻ്റെ അമ്മ. അഖിൽ സഹോദരനാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

CONTENT HIGHLIGHT: young cable tv employee died