ചേരുവകൾ
ചാള
വെളുത്തുള്ളി
ഇഞ്ചി
ഉപ്പ്
വേപ്പില
മുളകുപൊടി
കുരുമുളക്
മഞ്ഞൾപൊടി
സവാള
തേങ്ങ പാൽ
കുടംപുളി
പച്ചമുളക്
പെരും ജീരകം
വെളിച്ചെണ്ണ
തക്കാളി
തയ്യാറാക്കുന്ന വിധം
ചാള നന്നായി കഴുകി വരഞ്ഞു വക്കുകജാറിൽ വെളുത്തുള്ളി, ഇഞ്ചി, പെരും ജീരകം, കുരുമുളക് (എല്ലാം എടുക്കുന്ന ചാള ക്ക് അനുസരിച്ചു)ഇത്തിരി വെള്ളം കൂടെ ഒഴിച്ച് അടിച്ചെടുക്കുകചാളയിലേക് അതിൽ നിന്ന് കുറച്ചെടുക്കുക, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് , വെളിച്ചെണ്ണ ഒഴിച്ചു നാന്നായി പുരട്ടി വക്കുക15 മിനിറ്റ്പാനിൽ ഓയിൽ ഒഴിച്ച് മീൻ വറക്കാൻ വക്കുകവറത്തു കോരിയ ശേഷം അതിലേക്ക് അരച്ച് വെച്ച ബാക്കി വെളുത്തുള്ളി ഇഞ്ചി മിക്സ് ഇട്ടു മൂപ്പിക്കുകഅതിലേക്ക് 3 ചെറിയ സവാള അരിഞ്ഞത് ചേർക്കുക
നന്നായി വഴറ്റുകമഞ്ഞൾപൊടി, മുളകുപൊടി ഇട്ടു മിക്സാക്കി പച്ചമണം കളയുകഒരു ചെറിയ തക്കാളി ചേർക്കുകനന്നായി ഒടച്ചു എടുക്കുകമസാല റെഡിയായാൽ flame ഓഫാക്കുകഇല വാട്ടി അതിലേക്ക് കുറച്ച് മസാല ഇട്ടു വറുത്ത മീൻ വച്ചു അതിന്റെ മുകളിലേക്ക് ബാക്കി മസാല കൂടെ പുരട്ടുകഅതിന്റെ മുകളിൽ വേപ്പില പച്ചമുളക് വെക്കാം (ഓപ്ഷണൽ)തേങ്ങ പാൽ ഒഴിക്കുകകുടംപുളി (ഓപ്ഷണൽ )ഇല മടക്കി കെട്ടി പാനിൽ പൊള്ളിച്ചെടുക്കുക5/6 മിനിറ്റ്മത്തിവറുത്തു പൊള്ളിച്ചത് റെഡി