അഭിനയമോഹം കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ എത്തുകയും ചുരുങ്ങിയ കാലയളവിനിടയിൽ ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീലക്ഷ്മി ശ്രീകുമാർ. ശ്രീലക്ഷ്മി എന്ന പേരിനേക്കാൾ കുടുംബപ്രേക്ഷകർക്ക് പരിചിതം കുടുംബവിളിക്കിലെ സുമിത്രയുടെ മകൾ ശീതളിനേയാകും. ഒട്ടനവധി സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിക്ക് പേരും പ്രശസ്തിയും നേടി കൊടുത്തത് കുടുംബവിളക്ക് സീരിയലും ശീകൾ എന്ന കഥാപാത്രവുമാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടി കുറച്ച് കാലങ്ങളായി തന്റെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും അപ്ഡേഷന്‍സ് തന്നുകൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ കാത്തിരുന്ന ആ വിവാഹത്തിന് ഇനി കൃത്യം ഏഴ് ദിവസം കൂടെ എന്ന് ആരാധകരെ അറിയിച്ചെത്തിയിരിക്കുകയാണ് താരം. ഭാവി വരന് ജോസ് ഷാജിക്കൊപ്പമുള്ള ചിത്രങ്ങളും ശ്രീലക്ഷ്മി ഈ സന്തോഷ വാർത്തയ്ക്കൊപ്പം പങ്കുവെച്ചിട്ടുമുണ്ട്. ജനുവരി 15 ന് ഇരുവരും വിവാഹിതരാകും.
View this post on Instagram
വയലറ്റ് നിറത്തിലുള്ള വസ്ത്രത്തില്‍ അതി സുന്ദരിയായി ശ്രീലക്ഷ്മിയെയും സുന്ദനായി ജോസിനെയും കാണാം. എല്ലാ എതിര്‍പ്പുകളും അവഗണിച്ച് ജനുവരി 15 ന് ഞങ്ങള്‍ ഒന്നിക്കുന്നു എന്ന് പറഞ്ഞാണ് നടി ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. സ്കൂൾ കാലഘട്ടം മുതലുള്ള പ്രണയം പൂവണിയാകുന്ന പോകുന്ന ത്രില്ലിലാണ് താരം.
STORY HIGHLIGHT: sreelakshmi sreekumar