India

തിരഞ്ഞെടുപ്പിൽ ഇത്തരംവിഷയങ്ങളല്ല ചർച്ചയാകേണ്ടത്; ബിധുരിക്ക് മറുപടി നൽകി പ്രിയങ്ക – priyanka gandhi responds to bjp leader controversial

മുന്‍ എം.പിയായ രമേശ് ബിധുരി തനിക്ക് എതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ പ്രതികരണവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. ബിധുരിയുടെ പരാമർശത്തെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി ഇത്തരം അപ്രസക്തമായ കാര്യങ്ങളല്ല ഡൽഹി തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടതെന്നും പറഞ്ഞു. പാര്‍ലമെന്ററി പാനല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘ രമേശ് ബിധുരി അദ്ദേഹത്തിന്റെ കവിളുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല. പരിഹാസ്യമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. ഇതെല്ലാം അപ്രസക്തമാണ്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രധാനപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്.’ പ്രിയങ്ക പറഞ്ഞു.

താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി.

STORY HIGHLIGHT: priyanka gandhi responds to bjp leader controversial