ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ ആരോഗ്യ സെക്രട്ടറി രാജന് ഖോബ്രഗഡയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പിലെ ഡോ. ഉണ്ണിക്കൃഷ്ണന് സ്ഥാനക്കയറ്റം നല്‍കണമെന്ന ഉത്തരവ് രാജന് ഖോബ്രഗഡെ നടപ്പിലാക്കിയിരുന്നില്ല. സുപ്രീംകോടതി വരെ അംഗീകരിച്ച സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരേയായിരുന്നു ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നത് ഇത് ലംഘിച്ചതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവില്‍ ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടരായി ജോലിനോക്കുന്ന ഡോക്ടര്‍ ഉണ്ണിക്കൃഷ്ണന് വികലാംഗ ക്വാട്ടയില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കുന്നതിന് 2023 ഓഗസ്റ്റ് ഒന്‍പതിന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന് കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസ് ബുധനാഴ്ച പരിഗണിച്ചെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥന് ഹാജരായില്ല. ഇതോടെയാണ് കോടതി രാജന് ഖോബ്രഗഡെയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
STORY HIGHLIGHT: arrest warrant for kerala health secretary