Thrissur

യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറഞ്ഞിട്ടും കേട്ടില്ല; യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ – police arrested accused

തൃശൂരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. പെൺ സുഹൃത്തുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറഞ്ഞത് അനുസരിക്കാത്തതിലുള്ള വിരോധത്താലാണ് യുവാവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കോനൂർ സ്വദേശി അശ്വിനെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ ജെഫിനെയാണ് അശ്വിൻ വെട്ടിപരിക്കേൽപ്പിച്ചത്.

വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പ്രതിയായ അശ്വിൻ സുഹൃത്തായ ജെഫിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം ജെഫിൻ അനുസരിക്കാൻ തയ്യാറായില്ല. പെണ്‍കുട്ടിയുമായുള്ള സൗഹൃദം തുടര്‍ന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് അശ്വിൻ ജെഫിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.

STORY HIGHLIGHT: police arrested accused who attacked his friend