രണ്ട് സൃഹൃത്തുക്കള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെ കാല്‍തെറ്റി നിലത്ത് കളിച്ചുകൊണ്ടിരിക്കുന്ന രണ്ട് വയസ്സുകാരിയുടെ മേലേക്ക് വീണ് കുഞ്ഞിന് ദാരുണാന്ത്യം. ജൂഹു സ്വദേശിയായ വിധി അഗ്രഹാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാര്‍ഥിയായ ഹര്‍ഷാദ് ഗൗരവ്നെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി രണ്ടാം തീയതിയാണ് സംഭവമുണ്ടാവുന്നത്.
കുട്ടിയുടെ രക്ഷിതാക്കള്‍ നടത്തുന്ന കടയ്ക്കടുത്തിരുന്ന് കളിക്കുകയായിരുന്നു വിധി അഗ്രഹാരി. ഇതിന് സമീപത്തെ കടയ്ക്കരികില്‍ നിന്ന് ഹര്‍ഷാദ് ഗൗരവ് മറ്റൊരു സുഹൃത്തായ ഷഹനാസ് അന്‍സാരിയുമായി സംസാരിക്കുന്നതിനിടെ തമാശയ്ക്ക് രണ്ടുപേരും തള്ളി. ഇത് ശ്രദ്ധയില്‍ പെട്ട ഉടന്‍ കുട്ടിയുടെ അമ്മ കുട്ടിയുടെ അടുത്ത് നിന്ന് കളിക്കരുതെന്ന് രണ്ടുപേരോടും പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും കേൾക്കാതെ ഇരുവരും സാസാരിക്കുകയും പരസ്പരം തള്ളുകയും ചെയ്തതോടെ ഹര്‍ഷാദ് ഗൗരവ് കുട്ടിയുടെ മേലേക്ക് വീഴുകയായിരുന്നു.
STORY HIGHLIGHT: mumbai 2 year old dies