നല്ല നാടന്‍ സ്‌റ്റൈലില്‍ ഒരു ചിക്കന്‍ സ്റ്റൂ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കോഴി -1 കിലോ (ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക)
- പെരുംജീരകം- 2 സ്പൂണ്‍
- ഏലക്ക -5 എണ്ണം
- ഗ്രാമ്പൂ -3 എണ്ണം
- കറുവപ്പട്ട ഒരിഞ്ചു കഷണം
- കുരുമുളക് -ഒരു ടീസ്പൂണ്‍
(ഇവ അഞ്ചും ചേര്‍ത്ത് അരചെടുക്കുകയോ പൊടിചെടുക്കുകയോ ചെയ്യുക)
ഈ മസാല ഒരു സ്പൂണ്‍ തൈരും ചേര്‍ത്ത് വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിക്കഷണങ്ങളില്‍ നന്നായി തിരുമ്മി ഒരു മണിക്കൂര്‍ വയ്ക്കുക.
- തേങ്ങ അര മുറി
- (തേങ്ങ ചിരകിപ്പിഴിഞ്ഞു ഒരു കപ്പു ഒന്നാം പാലും 2 കപ്പു രണ്ടാം പാലും എടുക്കുക)
- സവാള 2 വലുത്
- ഇഞ്ചി 2 ഇഞ്ച് കഷണം
- വെളുത്തുള്ളി-6 ചുള
- പച്ചമുളക് -4 എണ്ണം
- തക്കാളി ഒരെണ്ണം ചെറുതായി നുറുക്കിയത്
- ഉരുളക്കിഴങ്ങ് ഒരു വലുത് 8 ആയി മുറിച്ചത്
- കറിവേപ്പില 2 തണ്ട്
- വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
- കടുക് കാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി 2 ടീസ്പൂണ്‍
- മുളക്‌പൊടി -അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പില്‍ വച്ചു ചൂടാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി ഇവയെല്ലാം ചെറുതായരിഞ്ഞതും നീളത്തില്‍ കീറിയ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ തക്കാളിയും ഉരുളക്കിഴങ്ങും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനുട്ട് നന്നായിളക്കുക. അതിലേക്കു കോഴിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി ഒരുമിനുട്ട് അടച്ചു വയ്ക്കുക. മൂടി തുറന്നു രണ്ടാംപാല്‍ ചേര്‍ത്ത് തിളക്കുമ്പോള്‍ തീ കുറച്ചു അടച്ചുവച്ചു നല്ല മയമാകുന്നതുവരെ വേവിക്കുക. വെന്ത് വെള്ളം വറ്റുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കി തിളക്കുമ്പോള്‍ അരടീസ്പൂണ്‍ ചിക്കന്‍ മസാല ചേര്‍ത്തിളക്കി വാങ്ങുക.