Pravasi

എയർ ഇന്ത്യ എക്സ്പ്രസിൽ കുവൈറ്റിൽ നിന്നും എത്തിയവരുടെ ലഗേജ് കാണാതെ പോയി

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കുവൈറ്റിൽ നിന്ന് എത്തിയ വിമാനത്തിൽ യാത്രക്കാരുടെ ലഗേജുകൾ കാണാതെ പോയി. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 320 വിമാനത്തിൽ എത്തിയവർക്കാണ് വളരെ മോശമായ ഈ അനുഭവം ഉണ്ടായത് 176 യാത്രക്കാരായിരുന്നു ഈ വിമാനത്തിൽ ഉണ്ടായിരുന്നത് തിങ്കളാഴ്ച രാവിലെ 6 30നാണ് ചെന്നൈ വിമാനത്താവളത്തിൽ കുവൈറ്റിൽ നിന്നും മുള വിമാനം എത്തുന്നത്. വിമാനം ഇറങ്ങി കഴിഞ്ഞപ്പോഴാണ് ചില ആളുകളുടെ ലഗേജുകൾ എത്തിയിട്ടില്ല എന്ന് യാത്രക്കാർക്ക് മനസ്സിലാകുന്നത്

ഇതിന്റെ കാരണം അന്വേഷിച്ച യാത്രക്കാരോട് പേരോട് നിയന്ത്രണങ്ങൾ മൂലം ചില ലഗേജുകൾ വിമാനത്തിൽ കൊണ്ടുവരാൻ സാധിച്ചില്ല എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചത് ഭാരം നിലനിർത്താനായി ചില ലഗേജുകൾ കുവൈറ്റിൽ തന്നെ വയ്ക്കേണ്ടി വന്നു എന്നും അതിഥികൾക്ക് നേരിട്ട് അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് എയർലൈൻ കൂട്ടിച്ചേർത്തത് എത്രയും വേഗം തന്നെ ലഗേജുകൾ അതാത് അതിഥികളുടെ താമസസ്ഥലത്ത് എത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തുമെന്നും ഇതിന്റെ ചിലവ് എയർലൈൻ തന്നെ വഹിക്കും എന്നുമാണ് വക്താവ് പ്രസ്താവനയിൽ അറിയിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ സംഘം ഇവരുടെ വീട്ടിൽ തന്നെ കൈമാറും എന്ന് അറിയിച്ചിട്ടുണ്ട്

Latest News